മധുരക്കിഴങ്ങ് നടാന്‍ പറ്റിയ കാലമാണിത്. വിരിപ്പിനുശേഷം ഒരു പൂവ് കൃഷിചെയ്യുന്ന പാടങ്ങളിലും ഇത് നടാം. ശ്രീവര്‍ദ്ധിനി, ശ്രീനന്ദിനി, ശ്രീരത്‌ന, ശ്രീകനക എന്നിവ നല്ലയിനങ്ങളാണ്. തിരുവനന്തപുരത്തെ ശ്രീകാര്യം കിഴങ്ങുവിളഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ടാല്‍ പുതിയ ഇനങ്ങളുടെ നടീല്‍വസ്തുക്കള്‍ കിട്ടും. നിലം ഉഴുത് നിരപ്പാക്കിയ ശേഷം രണ്ടടി അകലത്തില്‍, ഒരടി ഉയരത്തില്‍ വാരങ്ങള്‍ എടുക്കുക. ഈ വാരങ്ങളില്‍ 15 മുതല്‍ 20 സെ.മീ വരെ അകലത്തില്‍ വള്ളിത്തലപ്പുകള്‍ നടാം. അടിവളമായി ഏക്കറിന് നാല് ടണ്‍ കാലിവളവും, 33 കി.ഗ്രാം യൂറിയയും, 100 കി.ഗ്രാം മസ്സൂറിഫോസും, 50 കി.ഗ്രാം മ്യൂറേറ്റ്ഓഫ് പൊട്ടാഷും ചേര്‍ക്കണം. നാലോ അഞ്ചോ ആഴ്ച്ചകള്‍ക്ക് ശേഷം 33 കി.ഗ്രാം യൂറിയ മേല്‍വളമായി നല്‍കണം. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുമ്പോള്‍, മഴ തീരെ കുറവാണെങ്കില്‍ ആദ്യത്തെ പത്തു ദിവസം രണ്ട് ദിവസത്തിലൊരിക്കല്‍ നനച്ച് കൊടുക്കേണ്ടതാണ്.
Leave a Reply