പയറില്‍ ഫ്യൂസേറിയം വാട്ടം/ വള്ളിയുണക്കം കണ്ടു വരുന്നു. പയറില്‍ മണ്ണിനു തൊട്ടുമുകളിലുള്ള തണ്ട് ചീഞ്ഞു വള്ളി വാടുന്നതാണ് രോഗ ലക്ഷണം. രോഗം തടയുന്നതിനായി അധിക ജലസേചനം ഒഴിവാക്കുകയും വിളവെടുത്ത് കഴിഞ്ഞ വള്ളികള്‍ നശിപ്പിക്കുകയും ചെയ്യുക. ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച ചാണകം തടത്തില്‍ ഇട്ടു കൊടുക്കുക. 20 ഗ്രാം പച്ചച്ചാണകം 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തെളിയെടുത്ത് 20 ഗ്രാം സ്യുഡോമോണസ് ചേര്‍ത്ത് ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക. രോഗബാധയേറ്റ ചെടികള്‍ക്ക് സാഫ് 3 ഗ്രാം/ ലിറ്റര്‍ എന്ന തോതില്‍ ചെടിയുടെ ചുവട്ടിലായി ഒഴിച്ച് കൊടുക്കുക.
Monday, 29th May 2023
Leave a Reply