Friday, 29th March 2024

ഗ്രാമപ്രദേശങ്ങളിൽ കാർഷിക വിപണനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ  2000 കോടി രൂപയുടെ ഫണ്ട് നൽകാൻ അനുമതി കൊടുത്തതായി  കേന്ദ്ര സർക്കാർ അറിയിച്ചു. ഗ്രാമീണ കാർഷിക വിപണികളും കാർഷികോൽപന്ന വിപണി സമിതികളും വികസിപ്പിക്കുന്നതിനാണ്  ഈ ഫണ്ട് . പദ്ധതിയിൽ നിന്ന് ഫണ്ട് ലഭിക്കാനുള്ള സംസ്ഥാനങ്ങൾക്ക് നൽകിയതായും എം വി ശ്രേയാംസ്കുമാർ എം പി യുടെ ചോദ്യത്തിന് മറുപടിയായി

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ രാജ്യസഭയെ രേഖാമൂലം അറിയിച്ചു . നബാർഡിന് കീഴിൽ ഇപ്പോൾ രണ്ടായിരത്തോളം കാർഷികോൽപാദന കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ 135 ഓളം ഉൽപ്പാദക കമ്പനികളാണ് ഉള്ളത്. പുതിയ സാമ്പത്തിക സഹായം ഇത്തരം ഉൽപ്പാദക കമ്പനികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *