പ്രളയക്കെടുതിയില്‍ വിളനാശം സംഭവിച്ച കര്‍ഷകര്‍ എത്രയും പെട്ടെന്ന് വിവരങ്ങള്‍ കൃഷിഭവനുകളില്‍ അറിയിക്കേണ്ടതാണ്. നഷ്ടപരിഹാരത്തിന് AIMS വെബ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. AIMS പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ള കര്‍ഷകര്‍ നഷ്ടപരിഹാരത്തിനായി അവരുടെ ‘ലോഗ് ഇന്‍’ ഐഡി ഉപയോഗിച്ച് പോര്‍ട്ടലില്‍ അപേക്ഷിക്കാവുന്നതാണ്. ഇത് കര്‍ഷകര്‍ക്ക് സ്വന്തമായോ, അക്ഷയ സെന്ററുകള്‍ മുഖേനയോ, കോമണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ മുഖേനയോ, കൃഷിഭവന്‍ മുഖേനയോ ചെയ്യാവുന്നതാണ്. വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം വിള ഇന്‍ഷുര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ കൃഷി നാശം സംഭവിച്ച് 15 ദിവസത്തിനകത്തും ഇന്‍ഷുര്‍ ചെയ്തിട്ടില്ലാത്ത കര്‍ഷകര്‍ പ്രകൃതിക്ഷോഭം മൂലം വിളനാശമുണ്ടായി 10 ദിവസത്തിനുള്ളിലും നഷ്ടപരിഹാരത്തിനായി AIMS പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കേതാണ്.
Sunday, 1st October 2023
Leave a Reply