
കാര്‍ഷിക മേഖലയുടെ മാത്രമല്ല നാടിന്‍റെ വികസനവും മണ്ണു-ജല സംരക്ഷണ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയുളളതായിരിക്കും. പലായനങ്ങള്‍ യുദ്ധത്തിന്‍റെ പേരില്‍ മാത്രമല്ല ജലത്തിന്‍റെ പേരിലും ഉണ്ടാകാം. അതുകൊണ്ടുതന്നെ മണ്ണു-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. നബാര്‍ഡിന്‍റെ സാമ്പത്തിക സഹായത്തോടുകൂടി മണ്ണു സംരക്ഷണ വകുപ്പ് നടപടിലാക്കുന്ന ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ട് (ആര്‍.ഐ.ഡി.എഫ്) പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച തിരുവനന്തപുരം ജില്ലയിലെ പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കൊല്ലുവിള നിര്‍ത്ത പദ്ധതി പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ്റിങ്ങള്‍ എം.എല്‍.എ സി. സത്യന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.
ഒരു കോടി അറുപത്തിയെണ്ണായിരം രൂപ അടങ്കല്‍ തുകയുളള ഈ പദ്ധതിയുടെ പ്രയോജനം പഞ്ചായത്തിലെ 260 ഹെക്ടര്‍ പ്രദേശത്തെ കര്‍ഷകര്‍ക്ക് ലഭ്യമാകുന്നതാണ്. പദ്ധതി പ്രദേശത്തെ ജലദൗര്‍ലഭ്യം പരിഹരിക്കുക, കാര്‍ഷിക ഭൂമിയിലെ മണ്ണൊലിപ്പ് തടയുക, പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, എന്നിവയിരൂടെ സ്ഥായിയായ കാര്‍ഷിക വികസനം സാധ്യമാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യം.
ചടങ്ങില്‍ പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്‍റ് ബി. വിഷ്ണു സ്വാഗതം പറഞ്ഞു, മണ്ണു പര്യവേഷണ മണ്ണ് സംരക്ഷണവകുപ്പ് ഡയറക്ടര്‍ അംബിക എസ് പദ്ധതി വിശദീകരണം നടത്തി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീജ ഷൈജു ദേവ്, ബ്ലോക്ക് പഞ്ചായത്ത മെമ്പര്‍ എസ് യഹിയ, പുളിമാത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഐഷ റഷീദ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിനു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ലേഖ, വാര്‍ഡ് മെമ്പര്‍മാരായ ഗീത, നാളറുദീന്‍, അജിതകുമാരി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
Leave a Reply