Saturday, 20th April 2024
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ നടന്ന ഗ്രീൻ പിഗ്സ് & എഗ്ഗ്സ് ജൈവ മാലിന്യ സംസ്ക്കരണത്തിൽ ശാസ്ത്രീയമായ പന്നി, കോഴി വളർത്തൽ രംഗത്തെകർഷകർക്ക് പ്രതീക്ഷ നൽകുന്നതോടൊപ്പം പന്നി കോഴി കർഷകർ സമൂഹത്തിന്റെ ഭാഗം കൂടിയാണെന്ന ബോധം പൊതു സമൂഹത്തിന് കൂടി പകർന്നു നൽകുന്നതായിരുന്നു മൂന്ന് ദിവസമായി നടന്നു വന്ന ഗ്രീൻ പിഗ്സ് & എഗ്ഗ്സ് ഫെസ്റ്റ് . വകുപ്പിലെ മുഴുവൻ ജീവനക്കാരും മുഴുവൻ സമയം കർമ്മനിരതരായിരുന്നു. മറ്റ് മേളകൾ പോലെ പൊതു ജനങ്ങളോ ജനപ്രതിനിധികളോ പരിപാടിയിൽ വളണ്ടിയർമാരായി ഉണ്ടായിരുന്നില്ല. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ .മീരാ മോഹൻ ദാസിന്റെയും ഡോ: അനിൽ സക്കറിയയുടെയും    നേതൃത്വത്തിൽ എല്ലാ ജോലികളും ജീവനക്കാരും കർഷകരും മാത്രമാണ് ചെയ്തത്. ഉദ്യോഗസ്ഥ- കർഷക കൂട്ടായ്മയുടെ വിജയം കൂടിയായി ത്രിദിന ശില്പശാല .
    മാനന്തവാടി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി അങ്കണത്തിൽ     നടന്ന   ഗ്രീൻ  പിഗ്സ് & എഗ്ഗ്സ് പരിപാടിക്ക് പൊതുസമൂഹത്തിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. സംസ്ഥാനത്ത് തന്നെ സർക്കാർ സംവിധാനത്തിൽ ആദ്യമായാണ് ഇത്തരമൊരു പരിപാടി നടക്കുന്നത്.ഇക്കഴിഞ്ഞ പ്രളയത്തിനു ശേഷം പൊതുവെ കർഷക മനസുകൾ പ്രളയകെടുതിയുടെ ദുരിതങ്ങൾ അവശേഷിക്കുമ്പോൾ പന്നി- കോഴി കർഷകർക്ക് പുതുജീവൻ നൽകുന്നതായിരുന്നു മൂന്ന് ദിവസമായി മാനന്തവാടിയിൽ നടന്നു വന്ന ഗ്രീൻ പിഗ്സ് & എഗ്ഗ്സ്.പൊതുവെ പന്നി -കോഴി കർഷകരെ പൊതു സമൂഹം ഒരു പ്രത്യേക കാഴ്ചപാടോടെയാണ് കണ്ടു വരുന്നത് പന്നി – കോഴിഫാമുകൾക്കെതിരെ എന്നും പരാതികളുടെ പ്രളയമായിരുന്നു എങ്കിൽ എങ്ങനെ ശരിയായ രീതിതിൽ ജൈവമാലിന്യ സംസ്ക്കരണത്തിൽ ശാസ്ത്രീയമായ പന്നി- കോഴി വളർത്തൽ എന്ന് പരിചയപെടുത്തുന്നതായിരുന്നു ഗ്രീൻ പിഗ്സ് & എഗ്ഗ്സ്. പങ്കെടുത്ത കർഷകർക്ക് പ്രതീക്ഷയുടെ പുതുജീവൻ നൽകുന്നതായിരുന്നു മൂന്ന് ദിവസമായി മാനന്തവാടിയിൽ നടന്നതെന്ന് പിഗ് ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികളും സാക്ഷ്യപ്പെടുത്തുന്നു.
 സർക്കാർ തലത്തിൽ ആദ്യമായി നടത്തിയ ഗ്രീൻ – പിഗ്സ് & എഗ്ഗ്സ് പരിപാടി പൊതുവിൽ പന്നി- കോഴി കർഷകരും പൊതു സമൂഹവും അംഗീകരിച്ചു എന്നു വേണം കരുതാൻ .ഒപ്പം ഇത് സംഘടിപ്പിച്ച മൃഗ സംരക്ഷണ വകുപ്പും പ്രത്യേകം പ്രശംസ അർഹിക്കുന്നുമുണ്ട്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *