Tuesday, 16th April 2024
സി.വി.ഷിബു.
തൃശൂർ:
കാര്‍ഷികമേഖലയില്‍ മൂല്യവര്‍ദ്ധന നടപടികള്‍ അനിവാര്യമാണെന്നും 
യുവകര്‍ഷകരേയും സംരംഭകരേയും ഇതിലേയ്ക്ക് ആകര്‍ഷിക്കണമെന്നും 
കേരളഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. ജനുവരി 4 മുതല്‍ 7 
വരെകൃഷിവകുപ്പ് തൃശ്ശൂരില്‍ സംഘടിപ്പിച്ചിരിക്കുന്ന വൈഗ 2020 അന്താരാഷ്ട്ര 
ശില്പശാലയും പ്രദര്‍ശനവും കൃഷിവകുപ്പ് മന്ത്രി 
അഡ്വ.വി.എസ്.സുനില്‍കുമാറിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ 
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യവര്‍ദ്ധന 
സാങ്കേതികവിദ്യകള്‍ സാധാരണകര്‍ഷകരേയും പരിശീലിപ്പിക്കണമെന്ന് 
അദ്ദേഹം ആവശ്യപ്പെട്ടു. അതിലൂടെ കേരളം സുസ്ഥിര വളര്‍ച്ച നേടും. 
സുസ്ഥിരവികസനം കാര്‍ഷിക സംരംഭകത്വത്തിലൂടെ എന്നതാണ് വൈഗ 2020 
ന്‍റെ മുഖ്യആശയം. 
കൃഷി ലാഭകരമാക്കുന്നതിനും കൂടുതല്‍ കര്‍ഷകരെ 
കാര്‍ഷികസംരംഭകത്വത്തിലേക്ക് ആകര്‍ഷിക്കുന്നതിനുമായി കേരളത്തില്‍ 
നടത്തുന്ന ഉദ്യമങ്ങളില്‍ ഏറെ സന്തോഷമുന്നെും ഗവര്‍ണര്‍ അറിയിച്ചു. 
നമ്മുടെ രാജ്യത്ത് 60% ല്‍ അധികം ജനങ്ങള്‍ കൃഷിയെ ആശ്രയിക്കുന്നു.
എങ്കില്‍ പോലും രാജ്യത്തിന്‍റെ മൊത്തം ജി.ഡി.പി.യുടെ 15% ല്‍ താഴെ
മാത്രമാണ് കാര്‍ഷികമേഖലയുടെ സംഭാവന. അതും ഓരോ വര്‍ഷവും 
താഴ്ന്നുകൊിരിക്കുകയാണ്. എങ്കിലും കോടിക്കണക്കിന് ജനങ്ങളുടെ 
ഭക്ഷ്യസുരക്ഷയും ഉപജീവനമാര്‍ഗ്ഗവും ഉറപ്പുവരുത്തി ഗ്രാമീണ 
സമ്പദ്വ്യവസ്ഥയുടെ സുരക്ഷിതത്വം നിലനിര്‍ത്തുന്നത് കര്‍ഷകസമൂഹത്തിന്‍റെ 
കഠിനാധ്വാനമാണെന്നും ഗവര്‍ണര്‍ സൂചിപ്പിച്ചു. 
ദേശീയ സമ്പദ്വ്യവസ്ഥയില്‍ സേവന മേഖലയുടെ വളര്‍ച്ച 
കാര്‍ഷികമേഖലയെയും വ്യാവസായികമേഖലയെയും പ്രതികൂലമായി 
ബാധിച്ചു. അതില്‍തന്നെ ഏറ്റവും അധികം ബാധിച്ചത് 
കാര്‍ഷികമേഖലയെയാണ്. കൃഷി എന്നത് മിക്കവാറും നഷ്ടം വരുത്തുന്ന 
സംരംഭമാണെന്ന് തെറ്റിദ്ധരിച്ച് ജനങ്ങള്‍ ഈ മേഖലയില്‍ നിന്നും അകന്നു 
പോകുന്നു. സ്ഥിരവരുമാനത്തിന്‍റെ അഭാവം, കുറഞ്ഞ 
ആപേക്ഷികഉത്പാദനം/വിപണികളുടെ അപര്യാപ്തത, വിപണി വിലയിടിവ് 
എന്നിവയെല്ലാം ഇതിന് കാരണങ്ങളാണ്. ഒരു കര്‍ഷകകുടുംബത്തിന്‍റെ ദേശീയ
ശരാശരി വരുമാനം 6500 രൂപയാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. 
കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കേത് ആവശ്യമെന്നതിലുപരി അതിനുള്ള 
പരിശ്രമങ്ങള്‍ക്ക് നയതന്ത്രജ്ഞര്‍ മുഖ്യസ്ഥാനം നല്‍കണമെന്നും ഗവര്‍ണര്‍ 
ആവശ്യപ്പെട്ടു. 2022 ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കി 
കര്‍ഷകര്‍ക്ക് വരുമാന സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ കഠിന 
പ്രയത്നം നടത്തുന്നു്. പ്രകൃതിവിഭവങ്ങള്‍, ഭൂവിനിയോഗം, കൃഷിരീതികള്‍ 
എന്നീ ഘടകങ്ങളില്‍ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 
വ്യത്യസ്തത പുലര്‍ത്തുന്നു. മൊത്തം കാര്‍ഷികവിളകളുടെ 62%ത്തോളം വരുന്ന 
നാണ്യവിളകളുടെ വളര്‍ച്ച, 1.96 ലക്ഷം ഹെക്ടര്‍ വിസ്തീര്‍ണ്ണം 
കൃഷിചെയ്തിരുന്ന നെല്ലുള്‍പ്പെടെയുള്ള ഭക്ഷ്യവിളകളുടെ കൃഷി 1.71 ലക്ഷം
ഹെക്ടറായി ചുരുങ്ങിയത് എന്നിവ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കേതാണ്. 
കേരളസര്‍ക്കാര്‍ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും 
കാര്‍ഷികോത്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവിന്‍റെ സാധ്യതകളെക്കുറിച്ചും 
ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിനുള്ള ഉദ്യമവുമായി 
മുന്നോട്ടുവന്നിരിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചു. 
കൃഷിവകുപ്പിന്‍റെ പരിശ്രമങ്ങളുടെ ഫലമായി കൂടുതല്‍ കര്‍ഷകര്‍ നെല്ല്, 
പച്ചക്കറികള്‍ തുടങ്ങിയ വിളകള്‍ കൃഷി ചെയ്യാന്‍ മുന്നോട്ട് വരുന്നു്. ഇത് 
തീര്‍ച്ചയായും വലിയൊരു പ്രോത്സാഹനമാണ്. നമ്മുടെ സംസ്ഥാനത്ത് 
കാര്‍ഷികോത്പന്നങ്ങള്‍ അടിസ്ഥാനമായുള്ള പുതുസംരംഭങ്ങളുടെ വളര്‍ച്ച 
ഉറപ്പുവരുത്തണം. ലഭ്യമായ വിഭവങ്ങള്‍ വേ രീതിയില്‍ 
വിനിയോഗിക്കുന്നതിനാവശ്യമായ സാങ്കേതികമാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് 
കാര്‍ഷികമേഖലയിലെ മൂല്യവര്‍ദ്ധനവിന്‍റെ സാധ്യതകള്‍ ആത്മാര്‍ത്ഥമായി 
ഉപയോഗിക്കുവാന്‍ കഴിയുന്ന കാര്‍ഷിക സംരംഭകരുടെ സേനയാണ് 
നമുക്കാവശ്യം. പഴവും പച്ചക്കറികളും ഉത്പാദിപ്പിക്കുന്ന ലോകരാജ്യങ്ങളില്‍ 
രാംസ്ഥാനമാണ് ഇന്ത്യക്ക്. എന്നാല്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ 
കൗണ്‍സിലിന്‍റെ കണക്കു പ്രകാരം കാര്‍ഷികോത്പന്ന സംസ്കരണത്തിന്‍റേയും 
മൂല്യവര്‍ദ്ധനവിന്‍റേയും അപര്യാപ്തതമൂലം 15% ല്‍ അധികം ഉത്പന്നങ്ങള്‍ക്ക്
വിളവെടുപ്പാനന്തരം നഷ്ടമുാകുന്നു്. കാര്‍ഷികോത്പന്നങ്ങള്‍ 
ഫലപ്രദമായി വിനിയോഗിക്കുന്നതിനും മൂല്യവര്‍ദ്ധന പ്രക്രിയകള്‍ 
അനായാസമാക്കുന്നതിനും സംഭരണകേന്ദ്രങ്ങള്‍ കൂടി അനിവാര്യമാണ്. 
കാര്‍ഷികമൂല്യ വര്‍ദ്ധനവുമായി ബന്ധപ്പെട്ട സാങ്കേതിക അറിവുകള്‍ 
സാധാരണ കര്‍ഷകരിലെത്തിക്കുന്നത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു.
വൈഗ 2020 ശില്‍പശാലയുടെ മുഖ്യലക്ഷ്യം എന്നത് നമ്മുടെ കര്‍ഷകരെ 
കാര്‍ഷികസംരംഭകരാക്കി കൂടുതല്‍ ഉത്പന്നങ്ങള്‍ څകേരളഓര്‍ഗാനിക്چ എന്ന ബ്രാൻഡിൽ മാറ്റുന്നതിന് സഹായകരമാവുമെന്ന് ഗവർണർ പറഞ്ഞു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *