
.
തലപ്പുഴ: പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ "ജൈവകൃഷി രീതികൾ " എന്ന വിഷയത്തെ ആസ്പദമാക്കി ജനവരി 5ന് അമ്പലക്കൊല്ലിയിൽ ക്ലാസ് സംഘടിപ്പിച്ചു. ഗ്രന്ഥാലയം പ്രവർത്തകൻ എ. അയൂബ് സ്വാഗതം ആശംസിച്ചു. വരും തലമുറകൾക്കുവേണ്ടി കൂടിയും ജൈവ കൃഷി രീതികളിലേക്ക് നാം തിരിച്ചു പോകേണ്ടതുണ്ടെന്ന് പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം പ്രസിഡന്റ് ഷബിത കെ. ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഗ്രന്ഥാലയം വനിതാവേദി ചെയർപേഴ്സൺ വിദ്യ എസ്. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ. ആർ പ്രതീഷ്
ജൈവകൃഷി രീതികെളെക്കുറിച്ചുള്ള ക്ലാസുകൾ നയിച്ചു. ജൈവകൃഷി രീതികളും, കീടനിയന്ത്രണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ക്ലാസ് ചർച്ച ചെയ്തു.
Also read:
വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. ശാന്തി സർവീസിൽ നിന്ന് വിരമിച്ചു
പഴം - പച്ചക്കറി സംസ്കരണത്തില്‍ പാക്കേജിന്റെ പ്രാധാന്യം: ഏകദിന പരിശീലന പരിപാടി
പ്ലാന്റ് ടിഷ്യുകള്‍ച്ചര്‍ ടെക്നീഷ്യന് സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.
കാപ്പാട്ടുമലയിലെ ചക്കയുടെ റെക്കോർഡ് ഒറ്റദിവസം കൊണ്ട് തവിഞ്ഞാലിൽ നിന്ന് തന്നെ തകർക്കപ്പെട്ടു
Leave a Reply