കൃഷിവകുപ്പിന്റെയും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍- കേരളത്തിന്റെയും ആഭിമുഖ്യത്തില്‍ വയനാട് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒരുക്കിയ പച്ചക്കറി – പുഷ്പ വിളകളുടെ മികവിന്റെ കേന്ദ്രം സുല്‍ത്താന്‍ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഇന്ന് രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. ഇന്‍ഡോ-ഡച്ച് സംയുക്ത കര്‍മ്മ പദ്ധതിയുടെ ഭാഗമായി പച്ചക്കറികളുടേയും പുഷ്പങ്ങളുടേയും ആധുനിക കൃഷി സമ്പ്രദായങ്ങള്‍ക്ക് പ്രചാരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിക്കുന്നത്. കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ പദ്ധതിയുടേയും മികച്ച സാങ്കേതിക വിദ്യകള്‍ അവലംബിച്ചുകൊണ്ടുള്ള പോളിഹൗസ് കൃഷിയുടേയും തുറസ്സായ സ്ഥലത്തെ കൃത്യതാ കൃഷിയുടേയും മാതൃകാ തോട്ടങ്ങളാണ് ഇതിന്റെ ഭാഗമായി ഒരുക്കുന്നത്. പച്ചക്കറി-പുഷ്പ വിളകളുടെ ഗുണനിലവാരമുള്ള നടീല്‍ വസ്തുക്കള്‍ വലിയതോതില്‍ ഉത്പാദിപിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.
Tuesday, 29th April 2025
Leave a Reply