* പച്ചക്കറി തൈകള്‍ നടുന്നതിനുള്ള കൃഷിസ്ഥലങ്ങള്‍ ഒരുക്കുമ്പോള്‍ ഒരു സെന്റിന് 2 കിലോ എന്ന തോതില്‍ കുമ്മായം മണ്ണില്‍ ചേര്‍ത്ത് കൊടുക്കാം. നഴ്സറി തൈകളില്‍ 19:19:19, 2-3 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ 10 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചു കൊടുക്കാവുന്നതാണ്. തൈകള്‍ നടുന്നതിനൊപ്പം മണ്ണില്‍ വേപ്പിന് പിണ്ണാക്ക് ചേര്‍ത്ത് കൊടുക്കുന്നത് വിളകളെ കീട-രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. കീടരോഗ നിയന്ത്രണത്തിന് ജൈവ മാര്‍ക്ഷങ്ങള്‍ അവലംബിക്കുന്നതാണ് ഉചിതം. ജല സംരക്ഷണത്തിനായി പച്ചക്കറികളില്‍ തിരിനന, തുള്ളിനന എന്നിവ അവലംബിക്കുക.
* തെങ്ങില്‍ കൊമ്പന് ചെല്ലിയുടെ ആക്രമണം തടയുന്നതിനായി തെങ്ങിന്റെ മുകള്‍ ഭാഗം നല്ല രീതിയില്‍ വ്യത്തിയാക്കി 200 ഗ്രാം മണലും വേപ്പിന് പിണ്ണാക്കും അടങ്ങിയ മിശ്രിതം 10:1 എന്ന അനുപാതത്തില്‍ തെങ്ങോല കവിളകള്ക്കിടയില് കൊടുക്കുന്നത് കൊമ്പന്‍ചെല്ലിയുടെ ആക്രമണം തടയാന്‍ സഹായിക്കുന്നു.
Leave a Reply