മൃഗസംരക്ഷണ മേഖലയിലും അനുബന്ധ മേഖലകളിലും ഉല്‍പ്പാദനവും വാണിജ്യവല്‍ക്കരണവും പ്രോത്സാഹിപ്പിക്കുന്നതിന് ഗവേഷണം, വ്യവസായം, നിയന്ത്രണ ആവശ്യകതകള്‍ എന്നിവ സംയോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് സെന്റര്‍ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയുടെ മണ്ണുത്തി കാമ്പസില്‍ സ്ഥാപിക്കുവാന്‍ പോകുന്നു. ഈ സെന്ററില്‍ ഒരു സെന്‍ട്രല്‍ ഫെസിലിറ്റിയും സമീപത്തു സ്‌പെഷ്യലിസ്റ്റ് ഫെസിലിറ്റിയും രൂപകല്‍പന ചെയ്തിട്ടുണ്ട്. ഫെസിലിറ്റിയില്‍ 5 സെന്ററുകളാണുണ്ടാവുക. (1) ഒമിക്‌സ് സെന്റര്‍ (2) റീജനറേറ്റീവ് മെഡിസിനും ബയോ മെറ്റീരിയല്‍ ഡെവലപ്‌മെന്റിനുമുള്ള ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ (3) ‘വണ്‍ ഹെല്‍ത്ത് പ്ലാറ്റ്‌ഫോമില്‍ പ്രത്യേക ഊന്നല്‍ നല്‍കുന്ന മൃഗങ്ങളുടെ രോഗങ്ങള്‍ക്കുള്ള ഡയഗ്നോസ്റ്റിക് സൗകര്യങ്ങളുള്ള സെന്റര്‍ (4) പകര്‍ച്ചവ്യാധികള്‍ക്കെതിരായ വാക്‌സിനുകളുടെ ഗവേഷണത്തിനും വികസനത്തിനുമുള്ള സെന്റര്‍ (5) ഇന്റഗ്രേറ്റഡ് ക്ലൈമറ്റ് റെസിലന്റ് ടെക്‌നോളജി പ്രോട്ടോടൈപ്പിന്റെ വികസനത്തിനും കൈമാറ്റത്തിനുമുള്ള കേന്ദ്രം. മൂല്യവര്‍ധിത ഇറച്ചി, മുട്ട ഉല്‍പന്നങ്ങള്‍ക്കുള്ള കേന്ദ്രം, മൂല്യവര്‍ധിത പാലുല്‍പ്പന്നങ്ങള്‍ വാണിജ്യവല്‍ക്കരിക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സാങ്കേതിക കൈമാറ്റത്തിനുമുള്ള കേന്ദ്രം, ചെറിയ മൃഗങ്ങളില്‍ പരീക്ഷണം നടത്തുവാനുള്ള സെന്റര്‍ എന്നിവയാണ് സ്‌പെഷ്യലിസ്റ്റ് ഫെസിലിറ്റികളില്‍ പെടുന്നത്.
Tuesday, 30th May 2023
Leave a Reply