Monday, 9th March 2026

ക്ഷീരവികസന വകുപ്പിന്റെ ക്ഷീരശ്രീ പോര്‍ട്ടല്‍ മുഖേനയുളള കര്‍ഷക രജിസ്‌ട്രേഷന്റെ അവസാന തീയതി നാളെ വരെ (ആഗസ്റ്റ് 25) നീട്ടിയതായി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ക്ഷീരകര്‍ഷകര്‍ക്ക് സമീപത്തുള്ള അക്ഷയകേന്ദ്രങ്ങള്‍ മുഖേനയും ക്ഷീര സഹകരണ സംഘങ്ങള്‍ മുഖേനയും ക്ഷീര വികസന ഓഫീസുകള്‍ മുഖേനയും സ്വന്തം മൊബൈല്‍ ഫോണിലൂടെയും ഇന്റര്‍നെറ്റ് ഉപയോഗിച്ച് സവെലലൃമൃെലല.സലൃമഹമ.ഴീ്.ശി എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ക്ഷീര കര്‍ഷകര്‍ അവരുടെ ഫോട്ടോ, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ് എന്നിവയും ആധാര്‍ നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍ എന്നിവ നല്‍കുകയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പോര്‍ട്ടലില്‍ തന്നെ ലഭ്യമായ ഹെല്‍പ് ഡെസ്‌ക് നമ്പറുകളിലും അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലും ക്ഷീരസഹകരണ സംഘങ്ങളിലും ക്ഷീരവികസന ഓഫീസുകളിലും ബന്ധപ്പെടാവുന്നതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *