Saturday, 27th July 2024

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ റബ്ബര്‍ പ്ലാന്റേഷന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2023 ഒക്ടോബര്‍ 31. രണ്ടു സെമസ്റ്ററുകളിലായി നടത്തുന്ന ഈ കോഴ്‌സില്‍ ആദ്യ ആറുമാസം ക്ലാസ്സുകളും തുടര്‍ന്നുള്ള ആറുമാസം പ്രമുഖ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പും ആയിരിക്കും. തോട്ടം മേഖലയില്‍ മികച്ച തൊഴില്‍ നേടാന്‍ അവസരം ഒരുക്കുന്ന ഈ കോഴ്‌സിലേക്ക് അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടിക്കള്‍ച്ചര്‍/ബോട്ടണി/ഫോറസ്ട്രി എന്നീ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്കും കൃഷിയിലോ അനുബന്ധമേഖലകളിലോ കുറഞ്ഞത് മൂന്നുവര്‍ഷം പ്രവൃത്തിപരിചയമുള്ള മറ്റ് ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. പരമാവധി 20 പേര്‍ക്കാണ് ഈ കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാന്‍ അവസരമുള്ളത്. താല്‍പര്യമുള്ളവര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങിന്റെ (എന്‍.ഐ.ആര്‍.റ്റി.) ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447710405 എന്ന വാട്‌സ്ആപ്പ് നമ്പരിലോ training@rubberboard.org.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *