പ്രകൃതിദത്തറബ്ബറിന്റെ ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്ഫോമായ ‘എംറൂബി’പോര്‍ട്ടലിലൂടെ വ്യാപാരം നടത്തുന്ന റബ്ബറിന് കുറഞ്ഞ നിരക്കില്‍ ഗുണമേന്മാസര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിനുള്ള പദ്ധതി ആരംഭിക്കുന്നു. പോര്‍ട്ടലിലൂടെ വ്യാപാരം ചെയ്യുന്ന ഉത്പന്നനിര്‍മ്മാതാക്കളില്‍ നിന്ന് ഒരു മെട്രിക് ടണ്‍ റബ്ബറിന് ഒരു രൂപ എന്ന നിരക്ക് ഈടാക്കിക്കൊണ്ടായിരിക്കും സര്‍ട്ടിഫിക്കേഷന്‍ നല്‍കുക. പ്രകൃതിദത്തറബ്ബറിന്റെ ആഭ്യന്തര വിതരണശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് റബ്ബര്‍ബോര്‍ഡ് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ആരംഭിച്ചിട്ടുള്ളത്. ‘എംറൂബി’യില്‍ ആര്‍.എസ്.എസ്., ഐ.എസ്.എന്‍.ആര്‍., കോണ്‍സെന്‍ട്രേറ്റഡ് ലാറ്റക്‌സ് എന്നീ ഗ്രേഡുകള്‍ക്കുള്ള ഈ പ്രത്യേക ഗുണമേന്മാസര്‍ട്ടിഫിക്കേഷന്‍ പദ്ധതി ജൂലൈ 11 മുതല്‍ 30 ദിവസത്തേക്ക് പ്രയോജനപ്പെടുത്താം. പ്രതിദിനം ഒരു ഇന്‍വോയ്സിന് പത്ത് മെട്രിക് ടണ്‍ വരെ റബ്ബര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഗുണമേന്മാസര്‍ട്ടിഫിക്കേഷനു വേണ്ടി ഓരോ ലൈസന്‍സിക്കും ആഴ്ചയില്‍ രണ്ട് അപേക്ഷകള്‍ മാത്രമേ അനുവദനീയമാകൂ. അതേ സമയം അളവില്‍ നിയന്ത്രണങ്ങളില്ലാതെ പോര്‍ട്ടലില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സാധാരണ നിരക്കുകളില്‍ എത്ര ഗുണമേന്മാ സര്‍ട്ടിഫിക്കേഷനുകള്‍ വേണമെങ്കിലും ലഭ്യമാക്കാവുന്നതുമാണ്.
Friday, 29th September 2023
Leave a Reply