കറവപ്പശുക്കളില്‍ അകിടുവീക്കം
അതിമാരകമായചില ബാക്ടീരിയകളാണ് അകിടുവീക്ക രോഗത്തിന് കാരണം. വൃത്തിഹീനമായ തൊഴുത്തില്‍ നിന്നും, അണുക്കളുടെ വാഹകരായ ഈച്ച, കൊതുക്, കീടങ്ങള്‍ എന്നിവയില്‍ നിന്നും അകിടിലേക്ക് അണുബാധയുണ്ടാകുന്നു. അകിടിന്റെ ഒരുകാമ്പില്‍ നിന്നും മറ്റു കാമ്പുകളിലേക്കും ഒരു പശുവില്‍ നിന്നും മറ്റു പശുക്കളിലേക്കും രോഗം പടരാം.പാല്‍ സാധാരണ വെള്ള നിറം മാറി മഞ്ഞ നിറം കലര്‍ന്ന ദ്രാവകമായിമാറുന്നു. തീറ്റയെടുക്കാന്‍ വിമുഖത, ഗര്‍ഭമലസല്‍, കടുത്ത പനി എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. ചികിത്സ ലഭിക്കാതിരുന്നാല്‍ അകിടിന്റെ പാലുല്‍പാദന ക്ഷമത പൂര്‍ണ്ണമായി നശിച്ചു പോകുവാനും, പശു കിടപ്പിലായി മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. രോഗം വരുന്നത് തടയാനായി പശുക്കളുടെയും പരിസരങ്ങളുടെയും ശുചിത്വം എപ്പോഴും ഉറപ്പുവരുത്തുക. പ്രാണിശല്യം നിയന്ത്രിക്കുക, പശുക്കള്‍ക്ക് രോഗപ്രതിരോധ ശേഷി നല്‍കുന്ന ടോണിക്കുകള്‍ നല്‍കുക. രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടുക. പ്രാരംഭഘട്ടത്തില്‍ തന്നെ ചികിത്സ നല്‍കിയാല്‍ രോഗം ഫലപ്രദമായി നിയന്ത്രിക്കാം.
Thursday, 10th July 2025
Leave a Reply