കുട്ടനാട്ടില്‍ ഇലപ്പേനിനെതിരെ കര്‍ഷകര്‍ വ്യാപകമായി കീടനാശിനി പ്രയോഗം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവയില്‍ പലതും നെല്‍പ്പാടങ്ങളില്‍ പ്രയോഗിക്കുവാന്‍ ശുപാര്‍ശയില്ലാത്ത കീടനാശിനികളാണ്. ഇവ തുടര്‍ച്ചയായി പ്രയോഗിക്കുന്നത് വലിയ രീതിയിലുളള പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. കൂടാതെ ഇപ്പോള്‍ നെല്‍പ്പാടങ്ങളില്‍ സുലഭമായി കാണുന്ന മിത്രപ്രാണികളുടെ പൂര്‍ണ്ണനാശത്തിനും അതിനെ തുടര്‍ന്ന് തുടര്‍ച്ചയായ കീടനാശിനി പ്രയോഗങ്ങള്‍ അനിവാര്യമാകുന്ന സാഹചര്യത്തിനും ഇതു കാരണമാകും. നീരൂറ്റികുടിക്കുന്ന കീടമാണ് ഇലപ്പേന്‍. ഇത്തരം കീടങ്ങള്‍ വളരെ വേഗത്തില്‍ കീടനാശിനികള്‍ക്കെതിരെ പ്രതിരോധശേഷിയാര്‍ജ്ജിക്കും. കീടനാശിനികള്‍ തുടര്‍ച്ചയായി പ്രയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇവയുടെ വംശവര്‍ദ്ധനവ് വളരെ വേഗത്തിലാവുകയും കൂടതലിടങ്ങളിലേക്ക് അതിവേഗം വ്യാപിക്കുകയും ചെയ്യും. അതുകൊണ്ട് കീടനാശിനിപ്രയോഗത്തിന് മുമ്പ് കര്‍ഷകര്‍ സാങ്കേതിക ഉപദേശം തേടിയിരിക്കണം. ശുപാര്‍ശയില്ലാത്ത കീടനാശിനികള്‍ ഒരു കാരണവശാലും പ്രയോഗിക്കാന്‍ പാടുളളതല്ലെന്ന് മങ്കൊമ്പ് സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
Sunday, 29th January 2023
Leave a Reply