Sunday, 11th June 2023


കല്‍പ്പറ്റ:ക്ഷീരസംഘങ്ങൡനിന്നു ഇന്നു പാല്‍ സംഭരിക്കേണ്ടെന്നും നാളെമുതല്‍ 50 ശതമാനം സംഭരണം നടത്തിയാല്‍ മതിയെന്നുമുള്ള മലബാര്‍ മേഖല ക്ഷീരോത്പാദക യൂണിയന്റെ തീരുമാനം കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്നു ക്ഷീര കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ഒ. ദേവസ്യയും ബ്ലോക്ക് പ്രസിഡന്റ് പി. സജീവന്‍ മടക്കിമലയും വിമര്‍ശിച്ചു. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഭരിക്കുന്നതിനു അടിയന്തര നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു. കാലിത്തീറ്റ സൗജന്യമായി ലഭ്യമാക്കുക, പാല്‍ പൊടിയാക്കുന്നതിനു പാലക്കാട്, വയനാട് ജില്ലകളില്‍ സംവിധാനം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *