എറണാകുളം ജില്ലയിലെ മണീട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മണീട് കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിക്കുന്ന കാര്‍ഷിക യന്ത്ര സേവന കേന്ദ്രത്തില്‍ അഗ്രിക്കള്‍ച്ചറല്‍ ടെക്‌നീഷ്യന്മാരായി നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവരും, മണീട് ഗ്രാമപഞ്ചായത്തില്‍ സ്ഥിര താമസമുള്ള 18 വയസ്സു മുതല്‍ 55 വയസ്സു വരെ പ്രായ പരിധിയില്‍ ഉള്ളവരായിരിക്കണം. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ് / റേഷന്‍ കാര്‍ഡ്/ വോട്ടേഴ്‌സ് ഐഡി എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ പകര്‍പ്പ് ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ 16/07/2023 തിങ്കളാഴ്ച പകല്‍ 4 മണിക്കുള്ളില്‍ കൃഷിഭവനില്‍ ലഭ്യമായിരിക്കണം. അപേക്ഷ ഫാറം കൃഷിഭവനില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി 0485-2267974, 9495572543 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Friday, 22nd September 2023
Leave a Reply