Tuesday, 19th March 2024

അന്താരാഷ്ട്ര ചെറുധാന്യവര്‍ഷാചരണത്തിന്റെ ഭാഗമായി പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രവും നബാര്‍ഡും സംയുക്തമായി ചെറുധാന്യങ്ങള്‍ -കൃഷി സാധ്യതകളും മൂല്യവര്‍ധിത ഉത്പന്നങ്ങളും’ എന്ന വിഷയത്തില്‍ ഏകദിനശില്പശാല സംഘടിപ്പിക്കുന്നു. പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രത്തില്‍ വെച്ചുനടക്കുന്ന പരിപാടിയില്‍ ചെറുധാന്യ കൃഷിരീതികള്‍, മൂല്യവര്‍ധിതഉത്പന്നങ്ങള്‍ എന്നീവിഷയങ്ങളെ ആസ്പദമാക്കി കര്‍ഷക സെമിനാറും, കാര്‍ഷിക പ്രദര്‍ശനവും, വിവിധ ചെറുധാന്യങ്ങള്‍ ഉപയോഗിച്ചുള്ള വിഭവങ്ങളുടെ പാചക മത്സരവും സംഘടിപ്പിക്കുന്നു. 2023 മാര്‍ച്ച് 18 നു സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 6282937809, 0466-2912008 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *