
മാനന്തവാടി: സംസ്ഥാന കൃഷി വകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പും വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയും ചേർന്ന് കർഷകർക്ക് സൗജന്യ വിത്ത് വിതരണം ആരംഭിച്ചു. ഡയറക്ടർ ഫാ. പോൾ കൂട്ടാല വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ അധ്യക്ഷത വഹിച്ചു.പ്രോജ്ക്ട് ഓഫീസർ പി.എ ജോസ്, ഡി.ഡി.യു.ജി.കെ.വൈ. സ്റ്റേറ്റ് കോഡിനേറ്റർ റോബിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply