Friday, 29th March 2024
അമൂല്യ പ്രകൃതിവിഭവമായ മണ്ണിന്‍റെ പ്രാധാന്യത്തെക്കുറിച്ച് കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ അവബോധം സൃഷ്ടിക്കുവാനായി ഈ വര്‍ഷത്തെ ലോക മണ്ണു ദിനാചരണം മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണം, കൃഷി, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും, ജില്ലാതലത്തിലും സംസ്ഥാനതലത്തിലും څڅസോയില്‍ ഫെസ്റ്റ് 2019چچ എന്ന പേരില്‍ ആചരിക്കുന്നു. ലോക മണ്ണ്ദിനാചരണം സോയില്‍ഫെസ്റ്റ്-2019 പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിയ്ക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനില്‍കുമാറിന്‍റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. മണ്ണിന്‍റെ ആരോഗ്യ പരിപാലനത്തിന്‍റെ പ്രസക്തി മനസ്സിലാക്കി മണ്ണ് സംരംക്ഷണത്തിന്‍റെ ആവശ്യകത ജനങ്ങളിലെത്തിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടന എല്ലാവര്‍ഷവും ഡിസംബര്‍ 5 ലോകമണ്ണ് ദിനമായി ആചരിച്ചുവരുന്നു.  څڅസുരക്ഷിത ഭാവിക്കായി മണ്ണൊലിപ്പ് തടയാംچچ (ീുെേ ീശെഹലൃീശെീി, മ്ലെ ീൗൃ ളൗൗൃലേ) എന്നതാണ് ഈ വര്‍ഷത്തെ മുഖ്യ പ്രമേയം. ഈ വര്‍ഷത്തെ ലോക മണ്ണ് ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിന്‍റെ മണ്ണ് ഭൂവിഭവ റിപ്പോര്‍ട്ട്, വയനാട് ജില്ലയിലെ വില്ലേജ് തല മണ്ണ് ഫലപുഷ്ടി ഭൂപടങ്ങള്‍, വകുപ്പ് കഴിഞ്ഞ 3 വര്‍ഷം നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് എന്നിവയും യോഗത്തില്‍ പ്രകാശനം ചെയ്യുന്നു. കൂടാതെ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും, മണ്ണ് ദിനാചരണത്തിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി വകുപ്പ് സംഘടിപ്പിച്ച ഉപന്യാസ/ പെയിന്‍റിംഗ് മത്സരവിജയികള്‍ക്കുളള സമ്മാനദാനവും തദവസരത്തില്‍ നിര്‍വ്വഹിക്കുന്നതാണ്.   പരിപാടിയുടെ ഭാഗമായി പ്രദര്‍ശനം, സെമിനാര്‍, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുളള പ്രശ്നോത്തരി എന്നിവയും സംഘടിപ്പിച്ചിരിക്കുന്നു.   
      

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *