
തൃശൂർ:
തപാല്‍ വകുപ്പിന്റെ ڇവൈഗ-2020 ലോഗോ, എന്റെ സ്റ്റാംമ്പ്ڈ
കേന്ദ്ര കൃഷി സഹമന്ത്രി പര്‍ഷോത്തം രൂപാല പ്രകാശനം ചെയ്തു.
തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടന്നുവരുന്ന നാലാമത് വൈഗ-2020 അന്താരാഷ്ട്ര ശില്പശാലയുടെയും പ്രദര്‍ശനത്തിന്റെയും ഭാഗമായി നടന്ന കാര്‍ഷിക മേഖലയിലെ ڇസ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളെക്കുറിച്ചുള്ള ശില്പശാലയുടെڈ ഉദ്ഘാടനം കേന്ദ്ര കൃഷി സഹമന്ത്രി പര്‍ഷോത്തം രൂപാല നിര്‍വ്വഹിച്ചു. സമ്മേളനത്തില്‍ വച്ച് തപാല്‍ വകുപ്പ് തയ്യാറാക്കിയ ڇവൈഗ-2020 ലോഗോ, എന്റെ സ്റ്റാംമ്പ്ڈ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാറിന് നല്കി കേന്ദ്ര കൃഷി സഹമന്ത്രി പ്രകാശനം ചെയ്തു.
യോഗത്തില്‍ വി.എസ്. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഗവണ്മെന്റ് ചീഫ് വിപ്പ് കെ. രാജന്, അഡീഷണല്‍ ചീഫ് സെക്രട്ടറിയും അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണറുമായ ദേവേന്ദ്ര കുമാര്‍ സിംഗ് ഐ.എ.എസ്, കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ആര്.ചന്ദ്രബാബു, കൃഷിവകുപ്പ് സെക്രട്ടറിയും കൃഷി ഡയറക്ടറുമായ ഡോ. രത്തന്‍ ഖേല്‍ക്കര്‍ ഐ.എ.എസ്, തൃശൂര്‍ പോസ്റ്റല്‍ ഡിവിഷന് മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ്, കെ.ഷിജുമോന്, തൃശൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍, എം.എസ് സമ്പൂര്‍ണ്ണ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടന സമ്മേളനത്തിന്ശേഷം കേന്ദ്ര മന്ത്രി വൈഗ 2020 ന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദര്‍ശന സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.
Leave a Reply