കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 25 മുതല്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിക്കുന്ന വൈഗ 2023നോട് അനുബന്ധിച്ച് തിരുവനന്തപുരം സമേതിയില്‍ സംഘടിപ്പിച്ച ആദ്യ ഡിപിആര്‍ ക്ലിനിക്ക് ‘വഴികാട്ടി’ സമാപിച്ചു. 45 സംരംഭകരുടെ ഭാവി സംരംഭങ്ങള്‍ക്ക് അനുയോജ്യമായ 50 വിശദമായ പദ്ധതി രേഖകള്‍ വിദഗ്ധസമിതിയുടെ നേതൃത്വത്തില്‍ തയ്യാറാക്കി വൈഗ വേദിയില്‍ വച്ച് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് സംരംഭകര്‍ക്ക് നല്‍കും. കാര്‍ഷികമേഖലയിലെ സംരംഭകത്വ വികസനത്തിന് മുതല്‍ക്കൂട്ടാകുവാന്‍ ആരംഭിച്ച ഡിപിആര്‍ക്ലിനിക്കുകള്‍ തുടര്‍ന്നും രണ്ട് മാസ ഇടവേളകളില്‍ സംഘടിപ്പിക്കും. കാര്‍ഷിക മൂല്യവര്‍ദ്ധന ശൃംഖലയുടെ വികസനം എന്ന ആശയത്തില്‍ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ആറാമത് വൈഗയുടെ ഭാഗമായി, കര്‍ഷകരുടെ ഉല്പന്നങ്ങള്‍ സംഭരിക്കുവാനും മൂല്യവര്‍ദ്ധനവ് നടത്തുവാനും ഉദ്ദേശിക്കുന്ന സംരംഭകരെ കര്‍ഷകരുമായി ബന്ധിപ്പിക്കുവാന്‍ ബിസിനസ്സ്2ബിസിനസ്സ് (ബി2ബി) മീറ്റ് സംഘടിപ്പിക്കുന്നുണ്ട്.കാര്‍ഷിക മേഖലയിലെ പ്രധാനപ്രശ്‌നനങ്ങള്‍ക്ക് സാങ്കേതികമായ പരിഹാരം കാണുന്നതിന് അഗ്രി-ഹാക്കത്തോണും വൈഗയോടനുബന്ധിച്ച് നടത്തുന്നു.
Leave a Reply