Friday, 19th April 2024

അഗ്രി ക്ലിനിക്ക് ആന്റ് അഗ്രി ബിസിനസ്സ് സെന്റര്‍ പദ്ധതിയുടെ ഭാഗമായി പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സംരഭകത്വവും സ്വയംതൊഴില്‍ അവസരങ്ങളും എന്ന വിഷയത്തില്‍ 45 ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. സംസ്ഥാന കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നോ കേന്ദ്ര കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നോ ഭാരത സര്‍ക്കാരിന്റെ കൃഷി, കര്‍ഷക ക്ഷേമ, സഹകരണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നോ കൃഷി ശാസ്ത്രത്തില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം. പരിസ്ഥിതി ശാസ്ത്രം,ബോട്ടണി, സുവോളജി, കെമിസ്ട്രി എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍/യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ എന്നിവയുടെ അംഗീകാരമുള്ള ബിരുദം. കൃഷി ശാസ്ത്രത്തിലോ അനുബന്ധ വിഷയങ്ങളിലോ ഡിപ്ലോമ അല്ലെങ്കില്‍ പിജി ഡിപ്ലോമ. പഠന വിഷയത്തിന്റെ 60% ത്തിലധികം കൃഷി ശാസ്ത്രമായിട്ടുള്ളതും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ളതുമായ ബിരുദം. പ്ലസ് ടു തലത്തില്‍ 55% ത്തില്‍ കുറയാത്ത മാര്‍ക്കോടെയുള്ള കൃഷി ശാസ്ത്ര കോഴ്‌സ് എന്നീ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് http://acabcmis.gov.in എന്ന വെബ്‌സൈറ്റിലോ പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം ഓഫീസോ സന്ദര്‍ശിക്കുക. അപേക്ഷകള്‍ ഓണ്‍ലൈനായി http://acabcmis.gov.in/ApplicantReg.aspx ല്‍ സമര്‍പ്പിച്ചതിനുശേഷം അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച്, പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, മേലെ പട്ടാമ്പി പി.ഒ., പാലക്കാട് ജില്ല, 679 306 എന്ന വിലാസത്തില്‍ അയച്ചുതരേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *