പച്ചത്തേയില താങ്ങുവില
ടീബോര്‍ഡ് ഓഫ് ഇന്ത്യ പച്ചത്തേയിലയുടെ മെയ് മാസത്തെ ശരാശരി വില 13 രൂപയായി നിശ്ചയിച്ചു. തേയില കര്‍ഷകരില്‍ നിന്ന് ഇല വാങ്ങുന്ന എല്ലാ തേയില ഫാക്ടറികളും നിശ്ചയിച്ച ശരാശരി വിലയോ, ഫാക്ടറികളുടെ മെയ് മാസത്തെ തേയില വിറ്റു വരവിന്റെ അടിസ്ഥാനത്തില്‍ ടീ ബോര്‍ഡ് അംഗീകരിച്ച പ്രൈസ് ഷെയറിംഗ് ഫോര്‍മുല പ്രകാരമുള്ള വിലയോ, ഏതാണോ അധികം, അതു കര്‍ഷകര്‍ക്കു നല്കി വിവരം ബോര്‍ഡിനെ രേഖാമൂലം അറിയിക്കണം.
Leave a Reply