Tuesday, 19th March 2024
നെൽവയൽ ഉടമകൾക്കു റോയൽറ്റി ഈ വർഷം മുതൽ : കൃഷിമന്ത്രി
ഇടതുപക്ഷ സർക്കാരിന്റെ  പ്രകടന പത്രികയിൽ കാർഷിക മേഖലയിൽ പറഞ്ഞിരുന്ന ഒരു വാഗ്ദ്ധാനം കൂടി നിറവേറ്റുകയാണെന്ന് കൃഷിമന്ത്രി . 2008 ലെ നെൽവയൽ തണ്ണീർത്തട നിയമത്തിനു ശേഷം നെൽവയലുകളുടെ സംരക്ഷണത്തിനുതകുന്ന ഏതാനും ഭേദഗതികൾ ഇപ്പോഴത്തെ  സർക്കാർ കൊണ്ടുവന്നിരുന്നു. ഇപ്പോൾ 
നെൽവയലിsâ ഉടമകൾക്കു റോയൽറ്റി നൽകിക്കൊണ്ടു  ഉടമസ്ഥർക്കു കൂടി പ്രോത്സാഹനം നൽകുന്നതിനുള്ള നടപടികൾ  സർക്കാർ സ്വീകരിച്ചിരിക്കുകയാണെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ വ്യക്തമാക്കി.  2020-þ21 ലെ ബജറ്റിൽ നെൽകൃഷി വികസനത്തിനായി ആകെ 118.24 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിൽ ഉൾപ്പെടുത്തിയിരുന്ന ഒരു ഘടകമായിരുന്നു നെൽവയൽ  ഉടമകൾക്കുള്ള റോയൽറ്റി .  മെയ് 15 നു ചേർന്ന സപെഷ്യൽ വർക്കിംഗ് ഗ്രൂപ്പിൽ ഇതിനു വേണ്ട ഭരണാനുമതി ലഭിക്കുകയും ചെയ്തു. 
40 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. 
2 ലക്ഷം ഹെക്ടർ സ്ഥലത്തിsâ ഉടമകൾക്കായിരുക്കും ആദ്യ വർഷം റോയൽറ്റി ലഭിക്കുക. ഹെക്ടറിന് 2000 രൂപ നിരക്കിലാണ് റോയൽറ്റി. നെൽവയൽ വിസ്തൃതി, ഉത്പാദനം, ഉത്പാദന ക്ഷമത എന്നിവയിൽ ഗണ്യമായ വർദ്ധനവാണ് കഴിഞ്ഞ 4 വർഷത്തിനുള്ളിൽ ഉണ്ടായത്. ഉത്പാദനത്തിൽ മാത്രം 2 ലക്ഷം മെട്രിക് ടൺ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നെല്ല് സംഭരണത്തിലും റിക്കോർഡ് വർദ്ധനവാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി സൂചിപ്പിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *