Friday, 29th March 2024

തെങ്ങിന്‍ തൈ നടാന്‍ പറ്റിയ സമയം

Published on :

വേനല്‍മഴ നന്നായി കിട്ടിയ സ്ഥലങ്ങളില്‍ തെങ്ങിന്‍ തൈ നടാന്‍ പറ്റിയ സമയമാണ്. 9 മുതല്‍ 12 മാസം വരെ പ്രായമായ നല്ല ആരോഗ്യമുളളതും രോഗബാധ ഇല്ലാത്തതുമായ തൈകളാണ് തിരഞ്ഞെടുക്കേണ്ടത്. 9 മാസം പ്രായമായ തെങ്ങിന്‍ തൈകളില്‍ ചുരുങ്ങിയത് 4 ഓലകളെങ്കിലും ഉണ്ടായിരിക്കണം. നേരത്തെ മുളച്ചതും നേരത്തെ ഓലക്കാല്‍ വിരിഞ്ഞതുമായ തൈകള്‍ വേണം നടാന്‍ തിരഞ്ഞെടുക്കേണ്ടത്. വെസ്റ്റ് …

പഴം – പച്ചക്കറിസംസ്‌കരണം : ഏകദിന പരിശീലനപരിപാടി

Published on :

തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജിലെ പോസ്റ്റ്ഹാര്‍വെസ്റ്റ് ടെക്‌നോളജി വിഭാഗത്തില്‍ വച്ച് പഴം – പച്ചക്കറിസംസ്‌കരണം എന്ന വിഷയത്തില്‍ ഒരു ഏകദിന പരിശീലനപരിപാടി ഈ മാസം 26-ന് (26.4.2022) നടത്തുന്നു. 500/ രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്് പരമാവധി 20 പേര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. താല്പര്യമുള്ളവര്‍ 9447281300 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 …

ഗ്രാമശ്രീ പൂവന്‍കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

Published on :

കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ കൊട്ടിയം ഫാമില്‍ ഒരു ദിവസം പ്രായമുളള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട പൂവന്‍കോഴിക്കുഞ്ഞുങ്ങള്‍ 5 രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495000923 (കൊട്ടിയം), 9495000915, 9495000918, 0471-2478585 (തിരുവനന്തപുരം) എന്നീ ഫോണ്‍ നമ്പരുകളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെയുളള സമയങ്ങളില്‍ ബന്ധപ്പെടുക.

 …

നാളികേരാധിഷ്ഠിത ഉല്‍പന്നങ്ങളുടെ വെര്‍ച്വല്‍ വ്യാപാരമേള

Published on :

കേന്ദ്ര കര്‍ഷകക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാളികേര വികസന ബോര്‍ഡും ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് നാളികേരാധിഷ്ഠിത ഉല്‍പന്നങ്ങളുടെ വെര്‍ച്വല്‍ വ്യാപാരമേള ഏപ്രില്‍ 26 മുതല്‍ 28 വരെ നടത്തുന്നു. നാളികേരാധിഷ്ഠിത ഭക്ഷ്യോല്പന്നങ്ങള്‍ മധുര പലഹാരങ്ങള്‍, പാനീയങ്ങള്‍ മുതല്‍ ഭക്ഷ്യേതര ഉല്‍പന്നങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് …