Saturday, 27th July 2024

ജീവനി  സഞ്ജീവനി, കര്‍ഷകര്‍ക്കൊരു കൈത്താങ്ങ് പദ്ധതി പ്രകാരം ആരംഭിച്ച പച്ചക്കറി വണ്ടികള്‍ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി ഒരുക്കിയിട്ടുള്ള കേന്ദ്രങ്ങളില്‍ എത്തും. നബാര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 ഉല്പാദക കമ്പനികളുടെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ എത്തുന്നത്. 
കല്‍പ്പറ്റ ബ്ലോക്കിലെ പടിഞ്ഞാറത്തറ, പൊഴുതന, തരിയോട്, കോട്ടത്തറ ഗ്രാമപഞ്ചായത്തുകളില്‍ ബാണാ അലൈഡ് അഗ്രി പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തിലാണ് വാഹനം എത്തുന്നത്. വെങ്ങപ്പള്ളി, വൈത്തിരി, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളില്‍ വാംപ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തിലും, കല്‍പ്പറ്റയില്‍ നേവിന്‍ പ്രൊഡ്യൂസര്‍ കമ്പനിയും മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ ശ്രേയസ്സ് ട്രൈബല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുമാണ് പച്ചക്കറികള്‍ എത്തിക്കുന്നത്.
ബത്തേരി ബ്ലോക്കില്‍ ബത്തേരി മുനിസിപ്പാലിറ്റി, നൂല്‍പ്പുഴ, നെന്‍മേനി എന്നീ പഞ്ചായത്തുകളില്‍ ലോഗ പ്രൊഡ്യൂസര്‍ കമ്പനിയും മീനങ്ങാടി പഞ്ചായത്തില്‍ ശ്രേയസ്സ് ട്രൈബല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയും, അമ്പലവയല്‍ പഞ്ചായത്തില്‍ സീഡ് എന്നിവരാണ് പച്ചക്കറി വണ്ടികള്‍ ഒരുക്കുന്നത്. 
പനമരം ബ്ലോക്കിലെ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി എന്നിവിടങ്ങളില്‍ വിശ്വസഹായി ഗ്രൂപ്പും, പനമരം, കണിയാമ്പറ്റ എന്നിവിടങ്ങളില്‍ വാസ്പ് പ്രൊഡ്യൂസര്‍ കമ്പനി എന്നിവരുമാണ് നല്‍കുന്നത്. മാന്തവാടി ബ്ലോക്കില്‍ വെള്ളമുണ്ട, എടവക, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനിയും, മാനന്തവാടി, തിരുനെല്ലി, തവിഞ്ഞാല്‍ എന്നിവിടങ്ങളില്‍ വേ ഫാം പ്രൊഡ്യൂസര്‍ കമ്പനിയുമാണ് പച്ചക്കറികള്‍ എത്തിക്കുന്നത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെയും ആരംഭിച്ച പ്രത്യേക പച്ചക്കറി വണ്ടികളില്‍ വിഷു പ്രമാണിച്ച് 120 രൂപ വില വരുന്ന പച്ചക്കറി കിറ്റും ലഭ്യമാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *