Saturday, 27th July 2024
കൊച്ചി: കേരളത്തിൽ നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന ഉല്പാദക കമ്പനികൾക്ക് കൂട്ടായ വിപണി ഒരുങ്ങുന്നു.ഇതിന്റെ ഭാഗമായി നബാർഡ് സംഘടിപ്പിച്ച ആദ്യ എഫ്. പി.ഒ. ബിസിനസ് മീറ്റ് കൊച്ചിൻ പാലസ് ഹോട്ടലിൽ നടന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള എൻപതോളം  പ്രൊഡ്യൂസർ കമ്പനികളിൽ നിന്നായി 120 ലധികം പേർ പങ്കെടുത്തു. ഏകദിന സംരംഭക സംഗമം  നബാർഡ് ഇടുക്കി എറണാകുളം ഡി .ഡി.എം അശോക് നായർ ഉദ്ഘാടനം ചെയ്തു. വേവിൻ പ്രൊഡ്യൂസർ കമ്പനി  സി.ഇ.ഒ. ജിനു തോമസ് , വേണാട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സി.ഇ.ഒ. ഡോ. ചന്ദ്ര പ്രസാദ്  എന്നിവർ പ്രസംഗിച്ചു. ബ്രാൻഡിംഗ് , മാർക്കറ്റിംഗ് എന്ന വിഷയത്തിൽ ട്രെയിനർ  ഡോ: ഷൈജു കാരയിൽ , മീഡിയ മാനേജ്മെന്റ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ് എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകനും സംരംഭകനുമായ   സി.വി.ഷിബു,

പായ്ക്കിംഗ് എന്ന വിഷയത്തിൽ  ,എഫ്.പി.ഒ. നെറ്റ് വർക്കിംഗ് എന്ന വിഷയത്തിൽ ജിനു തോമസ് എന്നിവർ ക്ലാസ്സെടുത്തു. എഫ്. പി.കൾക്ക് അവരുടെ ഉല്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും അവസരം ഉണ്ടായിരുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *