വേനല്‍ക്കാലത്ത് മേല്‍മണ്ണ് ചെറുതായി ഇളക്കിയിടുന്നത് ബാഷ്പികരണ തോത് കുറയ്ക്കാനും ജല ആഗിരണ ശേഷി വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. കാര്‍ഷികവിളകള്‍ക്ക് കൃത്യമായ ഇടവേളകളില്‍ ജലസേചനം ഉറപ്പാക്കുക. ജൈവ വസ്തുക്കള്‍ ഉപയോഗിച്ച് വിളകളുടെ ചുവട്ടില്‍ പുതയിടീല്‍ അനുവര്‍ത്തിക്കുക. ചകിരി ചോര്‍ കമ്പോസ്റ്റിന്റെ ഉപയോഗവും ഈര്‍പ്പം പിടിച്ച് നിര്‍ത്താന്‍ സഹായകമാണ്. വൃക്ഷ തൈകള്‍, പച്ചക്കറി തൈകള്‍ തുടങ്ങിയവയ്ക്ക് തെങ്ങോല ഉപയോഗിച്ച് തണല്‍ നല്‍കുക റബ്ബര്‍,കവുങ്ങ്, തെങ്ങ് തുടങ്ങിയ വൃക്ഷ വിളകളുടെ തായ്തടിയില്‍ കുമ്മായം പൂശി സൂര്യാഘാതത്തില്‍ നിന്നും സംരക്ഷിക്കുക.
Sunday, 3rd December 2023
Leave a Reply