
സി.വി.ഷിബു.
കൽപ്പറ്റ: വയനാട് ജില്ലയിലെ പപ്പായ തോട്ടത്തില്‍ നിന്ന് ഇനി പപ്പായക്കറയും വിപണിയിലേക്ക്.പപ്പായ പഴത്തിനും പച്ചക്കറിക്കും മാത്രമല്ല കറയെടുത്ത് വില്‍പ്പന നടത്തിയും കര്‍ഷകന് വരമാനമുണ്ടാക്കാമെന്ന് തെളിയിക്കുകയാണ് ജില്ലയിലെ ഏതാനും കര്‍ഷകര്‍. വെള്ളമുണ്ട ആറു വാൾ സ്വദേശിയും എടവക രണ്ടേ നാൽ സഫ ഓർഗാനിക് ഫാം ഉടമയുമായ തോട്ടോളി അയ്യൂബിന്റെ തോട്ടത്തിൽ നിന്നാണ് ആദ്യമായി പപ്പായ കറ ശേഖരിച്ചത്. ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ് കെ ബി നസീമ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഐസ്റ്റഡ് പദ്ധതി പ്രകാരം എറണാകുളത്തെ സ്വദേശി സയന്‍സ് മൂവ്മെന്റാണ് സംസ്ഥാനത്ത് ആറ് ജില്ലകളില്‍ പപ്പായ കൃഷി വ്യാപന പദ്ധതി നടപ്പിലാക്കുന്നത്.പച്ചപപ്പായയില്‍ നിന്നും കറയെടുത്ത് തമിഴ്നാട്ടിലുള്ള സംസ്‌കരണയൂണിറ്റിന് നല്‍കിയും കറയെടുത്ത ശേഷമുള്ള പപ്പായ സംസ്‌കരിച്ച് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നമാക്കി വില്‍പ്പന നടത്തുന്നതിനുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് പൊള്ളാച്ചിയിലുള്ള സംസ്‌കരണ യൂണിറ്റുമായാണ് ധാരണയായത്. ഹോട്ടികള്‍ച്ചര്‍ മിഷൻ വഴി പകുതി വിലയില്‍ നല്‍കുന്ന സിന്ത ഇനം വിത്താണ് പപ്പായകൃഷിക്കായി രൂപീകരിച്ച ക്ലസ്റ്ററുകളിലെ കര്‍ഷകര്‍ക്ക് നല്‍കിയത്. ആറ് മാസത്തിനകം പാലെടുക്കാന്‍ കഴിയും.ഒരു ചെടിയില്‍ നിന്നും 50 ഗ്രാം വീതം ഒന്നരമാസത്തോളം അഞ്ചോ ആറോ തവണകളില്‍ കറയെടുക്കാം.ഒരു കിലോക്ക് 150 രൂപവരെയാണ് കറയുടെ വില.ഒരേക്കറില്‍ 900 ത്തോളം പപ്പായചെടികള്‍ വളര്‍ത്താമെന്നിരിക്കെ പ്രതിദിനം 50 കിലോയോളം കറ വില്‍പ്പന നടത്താമെന്നാണ് പ്രതീക്ഷ.ഇതിന് പുറമെ പപ്പായ പഴമാവുന്നതിന് മുമ്പെ അടര്‍ത്തി മാറ്റി തൊലികളഞ്ഞ് സംസ്‌കരിച്ച് ടൂട്ടി,ഫ്രൂട്ടി,ജാം, ജെല്ലി തുടങ്ങിയ മുല്യ ലര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി വിപണനം നടത്താനും കഴിവും.ഇതിനായി പഞ്ചായത്തുകള്‍ തോറും യൂണിറ്റ് തുറക്കും.ജില്ലയിലാദ്യമായി പപ്പായ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിയിറക്കി വിജയം കൊയ്ത തോട്ടോളി ആര്‍വാള്‍ അയ്യൂബിന്റെ തോട്ടത്തിലാണ് ജില്ലാ പഞ്ചായത് പ്രസിഡന്റ് കെ ബി നസീമ കറയെടുപ്പ് ഉദ്ഘാടനം ചെയ്തത്.ഐസ്റ്റഡ് ഡയരക്ടര്‍ എ ഗോപാലകൃഷ്ണന്‍ നായരും ചടങ്ങില്‍ പങ്കെടുത്തു.
മികച്ച വരുമാനം
കഴിഞ്ഞ കുറേക്കാലമായി കാർഷിക മേഖലയിൽ ഗവേഷണം നടത്തി വരുന്ന അയൂബ് സിന്ത ഇനത്തിൽപ്പെട്ട പപ്പായയാണ് കൃഷി ചെയ്തത്. ഒരേക്കർ സ്ഥലത്ത് 800 ചെടികൾ നട്ടു. ആറാം മാസം കറയെടുക്കാൻ തുടങ്ങി. സാധാരണ 50 ഗ്രാം വരെയാണ് കറ കിട്ടുന്നതെങ്കിൽ അയൂബിന്റെ തോട്ടത്തിൽ നിന്ന് 75 ഗ്രാം ലഭിച്ചു. കറയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്നിന്റെ അളവും ഇവിടെ കൂടുതലാണ്. സാധാരണ നിലയിൽ ഇത് 15 ശതമാണ്. ഇവിടെ ഇത് 17 ശതമാനമായി ഉയർന്നു. ഇതു മൂലം വില കൂടുതൽ കിട്ടുന്നുണ്ടെന്ന് അയൂബ് പറഞ്ഞു.
Leave a Reply