ചീരയിലെ ഇലപ്പുളളിയും ഇലകരിച്ചിലും തടയാനായി ചുവന്ന ചീരയും പച്ചചീരയും ഇടകലര്‍ത്തി നടുക. ട്രൈക്കോഡെര്‍മ അല്ലെങ്കില്‍ സ്യൂഡോമോണാസ് ഇവയിലേതെങ്കിലുമുപയോഗിച്ച് വിത്ത് പരിചരണം നടത്തുക. വീശി ഒഴിക്കാതെ ചുവട്ടില്‍ മാത്രം വെളളം ഒഴിക്കുക. രോഗം കണ്ടു തുടങ്ങുമ്പോള്‍ തന്നെ ഒരു ലിറ്റര്‍ വെളളത്തില്‍ സ്യൂഡോമോണാസ് 20 ഗ്രാമും പച്ച ചാണകം 20 ഗ്രാമും കലക്കി അതിന്റെ തെളി എടുത്തു തളിക്കുക. ഒരു ഗ്രാം സോഡാപ്പൊടിയും 5 ഗ്രാം മഞ്ഞപ്പൊടിയും ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി 7 മുതല്‍ 8 ദിവസം ഇടവിട്ട് ഇലകളില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിക്കുകയും ചെയ്യുക.
Friday, 6th March 2026






Leave a Reply