Saturday, 10th June 2023

അനിൽ ജേക്കബ് കീച്ചേരിയിൽ

മദിലക്ഷണം കാണി ക്കാന്‍ സാദ്ധ്യതയുള്ള മാടുകള്‍
ഇതില്‍ ഏകദേശം ഒരു വയസ്സിനു മുകളില്‍ പ്രായമുള്ള കിടാരികള്‍, പ്രസവിച്ച് ഒരുമാസം കഴിഞ്ഞ പശുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു.

കൃത്രിമ ബീജദാനം നട ത്തിയ പശുക്കള്‍
മദിലക്ഷണം കാണിച്ച് കൃത്രിമ ബീജദാനം നടത്തിയ പശുക്കള്‍ ചെനയേറ്റില്ലാ എങ്കില്‍ കുത്തിവെച്ച് 18-21 ദിവസങ്ങള്‍ ക്കുള്ളില്‍ വീണ്ടും മദിലക്ഷണ ങ്ങള്‍ കാണിക്കും. ഇത്തരം പശുക്കളെ പ്രത്യേകം ശ്രദ്ധി ക്കണം. കുത്തിവെയ്പിനു ശേഷം വീണ്ടും മദിലക്ഷണം കാണിച്ചില്ല എങ്കില്‍ മൂന്നുമാസത്തിനുശേ ഷമെങ്കിലും ചെന തീര്‍ച്ചയായും പരിശോധിപ്പിച്ചേ തീരൂ. കന്നു കാലികളിലെ ചെന പരിശോധന വളരെ പ്രാധാന്യമുള്ള ഒരു പ്രക്രിയയാണ്. കാരണം ചെനയില്ല എങ്കില്‍ തുടര്‍ ചികിത്സക്കും ചെനയുണ്ട് എങ്കില്‍ തീറ്റ പരിചരണം എന്നിവയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താനും ഇതുകൊണ്ട് സാധിക്കും. ചെന യിലുള്ള ഉദ്ദേശം 11 ശതമാന ത്തോളം പശുക്കള്‍ ചെനക്കോളു കാണിയ്ക്കും എന്ന് പഠനരേഖ കള്‍ തന്നെ പറയുന്നു.
ചെനയുണ്ടെന്ന ധാരണയി ല്‍ 9 മാസം ഉയര്‍ന്ന പരിചരണം നടത്തി പ്രസവലക്ഷണങ്ങള്‍ കാണിക്കാതെ വന്ന പശുവിനെ പരിശോധനയ്ക്കു വിധേയമാക്കി യപ്പോള്‍ പശുവിന് ചെനയില്ലെന്ന സത്യം മനസ്സിലാക്കിയ ക്ഷീരകര്‍ ഷകന്‍റെ മാനസികാവസ്ഥയെ കുറിച്ച് പറയേണ്ടതില്ലല്ലോ?
ചെനയില്ലെന്ന ധാരണ യില്‍ പ്രസവത്തിന്‍റെ തലേനാള്‍ വരെ കറന്ന പശുവിന്‍റെ ഉടമസ്ഥ ന്‍റെ മാനസികാവസ്ഥയും പറയാ തിരിക്കാന്‍ വയ്യ.
രാവിലെ കറക്കാന്‍ ചെന്നപ്പോള്‍ അവക്കടെ മൂട്ടിലൊരു കിടാവ്- സാറെ ഇനി എന്നാ ചെയ്യും?
ക്ഷീരകര്‍ഷകന്‍റെ മുന്നില്‍ ഇതിന് എന്തു മറുപടിയാണ് വിദഗ്ധര്‍ പറയുക?
ചുരുക്കത്തില്‍ ചെനയി ലുള്ള പശുവിന് അവശ്യം ലഭി ക്കേണ്ടിയിരിക്കുന്ന വറ്റുകാല പരിചരണം പാവം പശുവിന് ലഭിച്ചില്ല. തന്മൂലം അടുത്ത പ്രസവത്തില്‍ ലഭിക്കാമായിരുന്ന പാല്‍ ഉല്പാദനം തീരെ കുറഞ്ഞു. ആരോഗ്യമുള്ള കന്നുകുട്ടി ഉണ്ടാകേണ്ടതിനു പകരം തീരെ ചെറിയ (15 കിലോയോളം) കുഞ്ഞ് ഉണ്ടാകുന്നു. പ്രസവ ശേഷം പശു വളരെ ക്ഷീണിച്ചു പോകുന്നതിനാല്‍ ഗര്‍ഭാശയ രോഗങ്ങള്‍, ക്ഷീരസന്നി, അകിടു വീക്കം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യതകള്‍ ഏറിവരുന്നു.
കഴിഞ്ഞ കറവയ്ക്ക് രാവി ലെ 18 ലിറ്റര്‍ പാല്‍ തന്ന പശുവാ, ദേ ഈ പ്രസവത്തില്‍ 6-7 ലിറ്റര്‍ പാലേ തരുന്നുള്ളൂ.
പരാതി പറഞ്ഞ വര്‍ഗ്ഗീസി ന്‍റെ ഭാര്യ മേഴ്സിയുടെ മറുപടി ഇതായിരുന്നു.
കഴിഞ്ഞ പ്രസവത്തില്‍ എന്‍റെ വീട്ടില്‍ നിന്നിരുന്ന പശു വാ. എന്‍റെ അപ്പനും, അമ്മയും പൊന്നുപോലെ നോക്കിയതാ ഇവളെ. പ്രസവിച്ചപ്പോ പാലു കൂടുതല്‍ ഉണ്ടെന്ന് പറഞ്ഞ് അവളെ എനിക്കു തന്നതാ. ഓ. എന്നാ പറയാനാ. ഇവിടോട്ട് വന്ന് പാലം എരണം കെട്ടുപോയി.
വര്‍ഗ്ഗീസേ, താങ്കളുടെ ചോദ്യത്തിന് മേഴ്സി തന്നെ ഉത്തരം തന്നല്ലോ?
ഞാന്‍ പുഞ്ചിരിയോടെ പറഞ്ഞു: ശരിയാ, വീടുപണി യൊക്കെ ആയിരുന്നതോണ്ട് ചെനയില്‍ ഇവളെ ശരിക്ക് നോക്കാന്‍ ഒത്തില്ല. ഇനി എന്നാ ചെയ്യാനാ? വര്‍ഗ്ഗീസ് സ്വയം ശപിച്ചു.

ചെന നിറഞ്ഞ് നില്‍ ക്കുന്ന പശുക്കള്‍
ഗര്‍ഭാവസ്ഥയില്‍ ഉള്ള പശുക്കളുടെ യോനിയില്‍ നിന്നും രക്തം കലര്‍ന്ന അഴുക്ക്, പഴുപ്പ്, അമിതമായ അളവില്‍ വെള്ളം പോലെ അഴുക്ക് വരിക എന്നിവ കാണുന്നപക്ഷം ഉടനടി വിദഗ്ധ സഹായം തേടേണ്ടതാണ്. ഇതുപോലെ യോനിയില്‍ നിന്നും ഗര്‍ഭാശയ ഭാഗങ്ങള്‍ തള്ളിവരിക, ബലം പ്രയോഗിക്കുക എന്നിവ കാണുന്നപക്ഷവും വിദഗ്ധ സഹായം തേടേണ്ടതാണ്.
പ്രസവം അടുത്ത പശു ക്കളെ രാത്രിയില്‍ രണ്ടുതവണ യെങ്കിലും നിരീക്ഷിയ്ക്കണം. പ്രസവലക്ഷണം ആരംഭിച്ചാല്‍ പ്രസവം തീര്‍ന്നതിനുശേഷം മാത്രമേ ഉടമസ്ഥന്‍ മാറിനില്‍ ക്കാന്‍ പാടുള്ളൂ. പ്രസവലക്ഷ ണങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ അരമണിക്കൂറില്‍ കൂടുതല്‍ സമയം എടുക്കുകയാണെങ്കില്‍ വിദഗ്ധ സഹായം തേടാന്‍ മടികാണിക്കരുത്.
കുഞ്ഞിന്‍റെ ഒരു കാല്‍ മാത്രം യോനിയില്‍കൂടെ പുറ ത്തേക്ക് വരിക, തലമാത്രം പുറത്തേക്ക് വരിക തുടങ്ങിയവ കണ്ടാല്‍ വിദഗ്ധരല്ലാത്ത ആരെ കൊണ്ടും പ്രസവം കൈകാര്യം ചെയ്യാന്‍ പാടില്ല. അങ്ങനെ വന്നാല്‍ കറവ പശുവിന്‍റേയും കന്നുകുട്ടിയുടേയും ജീവനുതന്നെ അത് അപകടകെണി ഒരുക്കും.
പ്രസവശേഷം 4 മണിക്കൂ റിനുള്ളില്‍ മാച്ച് വീണു പോകുന്നില്ല എങ്കില്‍ വിദഗ്ധ സേവനം തേടുക.
പ്രസവിച്ച പശുവിന് തീറ്റ നല്‍കാനോ, വെള്ളം കൊടുക്കാ നോ, കന്നുകുട്ടിക്ക് കന്നിപ്പാല്‍ കൊടുക്കാനോ മാച്ച് വീണു പോകുന്നതുവരെ കാത്തിരിക്കേ ണ്ടതില്ല.
പ്രസവം കഴിഞ്ഞ പശുക്ക ള്‍ക്ക് വറ്റുകാല പരിചരണ സമയത്ത് നല്‍കിയിരുന്ന തീറ്റകള്‍ മാത്രമേ നല്‍കേ ണ്ടതുള്ളൂ. പുതിയ തീറ്റകള്‍ ഒന്നുംതന്നെ നല്‍കാന്‍ ശ്രമിക്കാതിരിക്കുക, പാല്‍ ഉല്‍പാദനതോത് അനുസരിച്ച് തീറ്റകള്‍ ക്രമേണ കൂട്ടിക്കൊടുക്കു കയാണ് ശാസ്ത്രീയമായ രീതി.
പ്രസവശേഷം 10 ദിവസ ത്തിനുള്ളില്‍ പശുക്കള്‍ക്ക് വിര മരുന്ന് നല്‍കാനും നേരത്തെ സൂചിപ്പിച്ചപോലെ മറക്കാതി രിക്കുക.
പശുവളര്‍ത്തലിലെ ആദാ യം പാല്‍ വില്പന മാത്രമാണെന്ന തെറ്റായ ധാരണ നമ്മുടെ കര്‍ഷ കര്‍ക്കിടയില്‍ ഉണ്ട്. ഈ ധാരണ നമ്മുടെ ക്ഷീരകര്‍ഷകര്‍ മാറ്റിയെ ടുത്തേ പറ്റൂ.
അറുപതോളം കറവമാടു കളെ വളര്‍ത്തി പാല്‍ വില്പന നടത്തിയിരുന്ന പേരുകേട്ട ഡയറി ഫാം നടത്തിപ്പുകാരന്‍ ഒരിക്കല്‍ പറഞ്ഞത് ശ്രദ്ധിയ്ക്കുക.
പാല്‍ വിറ്റിട്ട് ഒരു ലാഭവും കാണുന്നില്ല സര്‍.
അദ്ദേഹത്തിന്‍റെ ഡയറിഫാ മില്‍ നിന്നും നാലു ദിവസമായി ടാറ്റാ 407 വണ്ടിയില്‍ ചാണകം കയറ്റി കൊണ്ടുപോകുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.
അന്നേരം ഈ ചാണകം നാലുദിവസമായി താങ്കള്‍ വിറ്റിരു ന്നതിന്‍റെ പണമോ?
ഞാന്‍ തിരക്കി
ഓ അത് എന്‍റെ ഭാര്യ കുഞ്ഞുമോള്‍ക്ക് ഉള്ളതാ.
അദ്ദേഹത്തിന്‍റെ മറുപടി.
ആയിക്കോട്ടെ. പക്ഷേ ആ വരുമാനവും കണക്കില്‍ വരേണ്ട തല്ലേ?
എന്‍റെ ചോദ്യം അദ്ദേഹ ത്തെ നിശബ്ദനാക്കി.
കഴിഞ്ഞില്ല. താങ്കളുടെ പാല്‍ പാസ്ചുറൈസേഷന്‍ പ്ലാന്‍റിലെ ജനറേറ്റര്‍ ഓഫീസിലെ വൈദ്യുതി വിതരണം തുടങ്ങിയവ ചാണകത്തില്‍ നിന്നും ഉല്പാദിപ്പി ക്കുന്ന ബയോഗ്യാസ് മൂലം പ്രവര്‍ത്തിക്കുന്നതല്ലേ? അതിന്‍റെ ചെല വില്‍ ലാഭിക്കുന്ന പണത്തിന്‍റെ കണക്ക് എവിടെ?
ഞാന്‍ വീണ്ടും തിരക്കി.
അദ്ദേഹം തലചൊറി ഞ്ഞു…
ഞാന്‍ അദ്ദേഹത്തിന്‍റെ ഫാമിലെ പശുക്കളുടെ ഉല്പാ ദന-പ്രത്യുല്പാദനക്ഷമതാ രേഖകള്‍ വാങ്ങി. അന്നു വൈകു ന്നേരം രേഖകള്‍ സഹിതം ഞാന്‍ അദ്ദേഹത്തിന്‍റെ ഓഫീസില്‍ ചെന്നു.
എന്തായി: സര്‍
അദ്ദേഹം ചോദ്യമെറിഞ്ഞു.
താങ്കളുടെ ഫാമിലെ പശു ക്കളുടെ ഉല്പാദന പ്രത്യുല്പാദന രേഖകള്‍ പഠിച്ചതില്‍ നിന്നും താഴെ പറയുന്ന കണ്ടെത്തലുകള്‍ കാണാന്‍ കഴിഞ്ഞു.
താങ്കളുടെ 12 പശുക്കള്‍ പ്രസവിച്ച് 200 ദിവസത്തില്‍ അധി കമായി ഇതുവരെ മദിലക്ഷണം കാണിച്ചില്ല അല്ലെങ്കില്‍ കുത്തി വെച്ചിട്ടും ചെനയേറ്റിട്ടില്ല.
ഇവയുടെ ശരാശരി പാല്‍ ഉല്പാദനം പ്രതിദിനം 5 കിലോവില്‍ താഴെയാണ്.
ഇവയ്ക്ക് താങ്കള്‍ ദിനംപ്രതി 25 കിലോ പച്ചപ്പുല്ലും, നാലു കിലോയോളം കാലിത്തീ റ്റയും നല്‍കുന്നതായി കണക്കുക ള്‍ പറയുന്നു.
ഇത്തരം പശുക്കള്‍ മറ്റു പശുക്കള്‍ തരുന്ന ലാഭവിഹിത ത്തെ തിന്നുതീര്‍ക്കുന്നു.
ആയതുകൊണ്ട് എന്‍റെ സുഹൃത്തേ ഈ 12 കറവ മാടുകളെ ഇന്നുതന്നെ വിറ്റാല്‍ താങ്കള്‍ക്ക് ഈ ഡയറി ഫാം ലാഭത്തില്‍ നടത്താം. താങ്കളുടെ ഫാമില്‍ നിന്നും വര്‍ഷത്തില്‍ 15-20 ശതമാനം മാടുകളെ ഉല്പാദന-പ്രത്യുത്പാദന ക്ഷമതയുടെ അടിസ്ഥാനത്തില്‍ വിറ്റൊഴിക്കേണ്ടതുണ്ട്. വിറ്റൊഴിക്കുന്ന 12 എണ്ണത്തിനു ബദലായി താങ്കളുടെ ഫാമിലെ തന്നെ കിടാരികള്‍ ചെനയേറ്റ് തയ്യാറായി വരേണ്ടതുണ്ട്.
നല്ല വര്‍ഗഗുണം കാണി ക്കാത്ത കന്നുകുട്ടിള്‍ കാളക്കുട്ടിക ള്‍ എന്നിവയേയും വിറ്റ് വരുമാന കണക്കില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്.
ബയോഗ്യാസ് പ്ലാന്‍റില്‍ നിന്നും വരുന്ന സ്ലറി ഉണക്കിയത്, വെര്‍മി കമ്പോസ്റ്റ് തുടങ്ങിയവയും വില്പനയ്ക്ക് ഉത്തമമാണ്. ഉണങ്ങിയ ചാണകപ്പൊടി കിലോ യ്ക്ക് 10 രൂപവരെ വില്‍ക്കുന്ന ക്ഷീരകര്‍ഷകരും നമ്മുടെ ഇടയി ല്‍ ഉണ്ട്.
ഉത്തമ ക്ഷീരകര്‍ഷകകര്‍ പശുക്കളെ വളര്‍ത്തി പാലിന്‍റെ ക ണക്കുമാത്രം പറഞ്ഞ് പ്രസ്ഥാ നം നഷ്ടത്തിലാണെന്ന് പറയരുത്.
നമ്മുടെ ഡയറിഫാം ഉടമ നിശബ്ദനായി. പിറ്റേന്നുതന്നെ 12 പശുക്കളെ വില്‍ക്കാന്‍ അനുമതി നല്‍കി.
ബ്രഹ്മാവിന്‍റെ മുഖത്തു നിന്നും ഭൂജാതനായ സാക്ഷാല്‍ സുരഭിയുടെ സന്തതി പരമ്പര കളെ തീറ്റ നല്‍കിയും പരി ചരിച്ചുംഅവ സന്തോഷത്തോടെ നല്‍കിയിരുന്ന പാലും, ഇതര ഉല്പന്നങ്ങളും ഉപയോഗിച്ചും, വില്പന നടത്തിയും സുഖമായി ജീവിച്ചിരുന്ന തലമുറകള്‍ ഇവിടെ ഉണ്ടായിരുന്നു. സാമ്പത്തികനേട്ടം എന്നതില്‍ ഉപരി മൃഗസംര ക്ഷണം നമ്മുടെ സംസ്ക്കാരത്തി ന്‍റെ അവിഭാജ്യ ഘടകമായിരുന്നു. മൃഗസംരക്ഷണമേഖല കാര്‍ഷിക മേഖലയുടെ നെടുംതൂണായിരു ന്നു. ജൈവകൃഷിയുടെ നട്ടെല്ലു മായിരുന്നു.
ഈ പ്രസ്ഥാനത്തിലേക്ക് സധൈര്യം ഇറങ്ങിവന്ന സുപ്രഭ ടീച്ചര്‍ക്കും, ഉണ്ണിയേട്ടനും, കണ്ണ നും, സ്മിതയ്ക്കും സര്‍വ ഐശ്വ ര്യങ്ങളും നേരുന്നു. ഇവരെപ്പോ ലെ പ്രസ്ഥാനത്തെ ഗൗരവമായി തന്നെ വീക്ഷിക്കുന്ന മറ്റുള്ളവര്‍ ക്കും ഈ ലേഖനം പ്രയോജന പ്പെടുമെന്ന് കരുതട്ടെ.
നഷ്ടം കുലം ഭിന്ന തടാക കൂപം
വിഭ്രഷ്ട രാജ്യം ശരണം ഗതംച:
ഗോബ്രാഹ്മണാന്‍ ദേവഗൃഹഞ്ച ശൂന്യം
യോ ധാരയേല്‍ പൂര്‍വ ചതുര്‍ഗുണം ച
അര്‍ത്ഥം: നഷ്ടപ്പെട്ട കുലത്തേയും, ഇടിഞ്ഞു നസിച്ച കുളത്തേയും, തൂര്‍ന്നുപോയ കിണറിനേയും, രാജ്യം നഷ്ടപ്പെട്ട രാജാവിനേയും, പശുക്കളേയും, സജ്ജനങ്ങളേയും നശിച്ചുപോയ ദേവാലയത്തേയും സംരക്ഷിച്ചാല്‍ സര്‍വ ഐശ്വര്യങ്ങളും നാല് ഇരട്ടിയായി തിരിച്ചുകിട്ടും. പ്രസ്ഥാനവുമായി ബന്ധപ്പെട്ട സര്‍വര്‍ക്കും ഐശ്വര്യം നാല് ഇരട്ടിയായി നല്‍കാന്‍ ജഗദീ ശ്വരന്‍ കനിയട്ടെ.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *