അത്യുഷ്ണത്തില്‍ നിന്നും പശുക്കളെ സംരക്ഷിക്കുന്നതിനായി തൊഴുത്ത് നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇനി പറയുന്നു
കന്നുകാലി തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ ഓല, വൈക്കോല്‍, ചാക്ക് എന്നിവ ഇട്ടുകൊടുക്കുന്നതും മേല്‍ക്കൂരയ്ക്ക് താഴെ താല്‍ക്കാലിക തട്ട് അടിയ്ക്കുന്നതും, മേല്‍ക്കൂര ഇടവിട്ട് നനച്ചുകൊടുക്കുന്നതും, തൊഴുത്തിനുളളിലെ ചൂട് കുറയ്ക്കുന്നതിന് സഹായിക്കും. തൊഴുത്തിനു ചുറ്റും തണല്‍മരങ്ങള്‍ നട്ടുപിടിപ്പിച്ചും തൊഴുത്തിന്റെ വശങ്ങള്‍ തുറന്നുവയ്ച്ചും തൊഴുത്തിലെ ചൂട് കുറയ്ക്കാം. സൂര്യപ്രകാശം നേരിട്ട് തൊഴുത്തിനുള്ളില്‍ വീഴാതിരിക്കുവാന്‍ മേല്‍ക്കൂരയുടെ ചായ്‌വ് 3 അടിവരെ നീട്ടിക്കൊടുക്കാവുന്നതാണ്.
Sunday, 10th December 2023
Leave a Reply