Thursday, 21st September 2023

 

തിരുവനന്തപുരം ജില്ലയിൽ മികച്ച ജന്തുക്ഷേമ വർത്തനങ്ങൾ നടത്തിയ വ്യക്തി/ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ജില്ലാതലത്തിൽ തെരഞ്ഞെടുത്ത് പുരസ്കാരം നൽകുന്നു.1000 രൂപയാണ് പുരസ്ക്കാരത്തുക. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ അല്ലെങ്കിൽ അംഗീകൃത സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവർത്തനങ്ങളുടെ വിവരങ്ങളും സഹിതം 2022 നവംബർ  16-നകം തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സമർപ്പിക്കണം. കഴിഞ്ഞ മൂന്നു വർഷത്തിൽ അവാർഡ് ലഭിച്ചവരെ ഈ വർഷം അവാർഡിനായി പരിഗണിക്കുന്നതല്ല. അപേക്ഷ ബന്ധപ്പെട്ട വെറ്ററിനറി ഡോക്ടറുടെ ശുപാർശസഹിതം സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോറങ്ങൾക്ക് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ചീഫ് വെറ്ററിനറി ഓഫീസർ അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *