നെല്‍പ്പാടങ്ങളില്‍ ഓലചുരുട്ടി പുഴുവിന്റെയും തണ്ടു തുരപ്പന്‍ പുഴുവിന്റെയും ആക്രമണം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് തണല്‍ ഉള്ളിടത്ത് ആക്രമണം കൂടുതലായിരിക്കും. നെല്ലിലെ ഓലചുരട്ടിപുഴുവിനെ നിയന്ത്രിക്കാന്‍ ട്രൈക്കോഗ്രാമ ചിലോണിസ് കാര്‍ഡും തണ്ടുതുരപ്പനെ നിയന്ത്രിക്കാന്‍ ട്രൈക്കോഗ്രമ്മ ജപ്പോനിക്കം കാര്‍ഡും ഉപയോഗിക്കുക. ഒരു ഏക്കര്‍ പാടശേഖരത്തിന് രണ്ട് സിസി ഡ്രൈക്കോഗ്രാമ കാര്‍ഡ് മതിയാകും ഒരു കാര്‍ഡ് 10 കഷണമാക്കിയതിനു ശേഷം 5 സെന്റ് സ്ഥലത്തിന് ഒരു കഷ്ണം എന്ന കണക്കിന് നെല്ലോലകളില്‍ ഉറപ്പിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ മൂന്ന് മില്ലി ക്ലോറാന്‍ട്രനിലിപ്രോള്‍ 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് തളിക്കുക ബാക്ടീരിയമൂലമുള്ള ഇല കരിച്ചിലിനു 20 ഗ്രാം പച്ച ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അതിന്റെ തെളിയില്‍ 20 ഗ്രാം സ്യൂഡോമോണാസ് ചേര്‍ത്ത് തളിച്ച് കൊടുക്കുക.
Monday, 20th March 2023
Leave a Reply