
കൃഷി വകുപ്പിൽ ജോയിന്റ് ഡയറക്ടറും പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറുമായി റിട്ടയർ ചെയ്ത സുരേഷ് മുതുകുളത്തെയും മൃഗസംരക്ഷണ വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടറായി റിട്ടയർ ചെയ്ത ഡോ. പി.വി. മോഹനനെയും ഫാം ഇൻഫർമേഷൻ ബ്യൂറോ ഉപദേശക സമിതി അംഗങ്ങളായി നിയമിച്ചുകൊണ്ട് സർക്കാർ ഫാം ഇൻഫർമേഷൻ ബ്യൂറോ ഉപദേശകസമിതി പുനസംഘടിപ്പിച്ചു. ഇരുവരും പ്രമുഖ ഫാം ജേർണലിസ്റ്റുകളും നിരവധി പുസ്തകങ്ങളുടെ രചയിതാക്കളുമാണ്. മികച്ച കാർഷിക മാധ്യമ പ്രവർത്തകനുളള സംസ്ഥാനതല പുരസ്കാരവും മാധ്യമമികവിനുളള സദ്സേവന രേഖയും ലഭിച്ചിട്ടുളള സുരേഷ് മുതുകുളം കഴിഞ്ഞ കാൽനൂറ്റാണ്ടായി ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും ലേഖനങ്ങൾ, ന്യൂസ് സ്റ്റോറികൾ എന്നിവ തയ്യാറാക്കി പ്രസിദ്ധീകരിച്ചു വരുന്നു.. കണ്ണൂർ സ്വദേശിയായ ഡോ. മോഹനൻ കണ്ണൂർ മെട്രോയിൽ മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് ചോദ്യോത്തര പംക്തി എല്ലാശനിയാഴ്ചയും കൈകാര്യം ചെയ്തു വരുന്നുണ്ട്. .
Leave a Reply