പച്ചക്കറികളില്‍ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 2 ആഴ്ച ഇടവേളകളിലായി തളിച്ച് കൊടുക്കുന്നത് രോഗങ്ങളെ പ്രതിരോധിക്കുന്നതിനു സഹായിക്കും. പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ കെ എ യു സമ്പൂര്‍ണ മള്‍ട്ടി മിക്‌സ് എന്ന പോഷക മിശ്രിതം 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക. നേരിട്ട് വിത്ത് വിതച്ച സ്ഥലങ്ങളില്‍ 30, 45, 60 ദിവസങ്ങളിലും പറിച്ചു നട്ട സ്ഥലങ്ങളില്‍ 15, 30, 45 ദിവസങ്ങളിലുമാണ് ഇവ തളിച്ച് കൊടുക്കേണ്ടത്. മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥയില്‍ മാത്രം ഇവ തളിച്ച് കൊടുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
Wednesday, 14th May 2025
Leave a Reply