കുട്ടനാട്ടിലെ പുഞ്ച കൃഷി ആരംഭിച്ച പാടശേഖരങ്ങളില്‍ നെല്ലിനെ ആക്രമിക്കുന്ന ചിത്രകീടത്തിന്റെ സാന്നിധ്യം മങ്കൊമ്പ് സംസ്ഥാന കീട നിരീക്ഷണ കേന്ദ്രത്തിന്റെ ഫീല്‍ഡ് തല നിരീക്ഷണത്തില്‍ കണ്ടെത്തി. ഈച്ച വര്‍ക്ഷത്തില്‍പ്പെട്ട ഈ കീടം വിതച്ച് ആദ്യ 25 ദിവസത്തിനുള്ളിലാണ് നെല്‍കൃഷിയെ ആക്രമിക്കുന്നത്. ഇലപ്പരപ്പില്‍ മുട്ടകള്‍ ഇടുന്ന ഇവയുടെ പുഴുക്കള്‍ ഇലക്കകത്തിരുന്ന് ഹരിതകം കാര്‍ന്ന് തിന്നുന്നു. ചെടിയുടെ ആദ്യ വളര്‍ച്ച ഘട്ടത്തില്‍ ഈ കീടം ആക്രമിക്കുന്നതിനാല്‍ ചെടികള്‍ ഉരുകിപ്പോകുന്ന അവസ്ഥ ഉണ്ടാകാം. കീടബാധ ഒഴിവാക്കുവാനുള്ള പ്രധാന മാര്‍ഗ്ഗം ആറുമണിക്കൂര്‍ തുടര്‍ച്ചയായി നെല്‍ച്ചെടികള്‍ പൂര്‍ണ്ണമായി മുക്കിയിടുക എന്നതാണ്. അങ്ങനെ സാധിക്കാത്ത സ്ഥലങ്ങളില്‍ മാത്രമേ രാസ കീടനാശിനി പ്രയോഗം ആവശ്യമായിട്ടുള്ളൂ. രാസകീടനാശിനി പ്രയോഗത്തിന് മുന്‍പ് മങ്കൊമ്പ് സംസ്ഥാന കീടനിരീക്ഷണ കേന്ദ്രവുമായോ 9567819958 എന്ന നമ്പരിലോ ബന്ധപ്പെടുക.
Tuesday, 17th June 2025
Leave a Reply