* വാഴയില്‍ മാണവണ്ടിന്റെ ഉപദ്രവം കാണാന്‍ സാധ്യതയുണ്ട്. മുന്‍കരുതലായി വാഴക്കന്ന് നടുന്നതിനു മുന്‍പ് കന്നിന്റെ അടിഭാഗത്തിനു ചുറ്റും ചെത്തി വൃത്തിയാക്കി ചാണക ലായനിയും ചാരവും കലര്‍ന്ന മിശ്രിതത്തില്‍ മുക്കി മൂന്നു നാലു ദിവസം വെയിലത്ത് വെച്ചുണക്കി നടുക. കൂടാതെ വാഴക്കന്ന് ഒന്നിന് ഒരു കിലോഗ്രാം വേപ്പിന്‍പിണ്ണാക്ക് എന്ന തോതില്‍ നടുമ്പോള്‍ ഇട്ടുകൊടുക്കുന്നതു നല്ലതാണ്.
* വെള്ളരിവര്‍ഗ്ഗ പച്ചകറികളില്‍ മൊസൈക് രോഗം കാണാന്‍ സാധ്യതയുണ്ട്. രോഗം ബാധിച്ച ചെടികളെ പറിച്ച് നീക്കം ചെയ്യുക. പ്രതിവിധിയായി 2 ശതമാനം വീര്യമുള്ള വേപ്പണ്ണ വെളുത്തുള്ളി എമല്‍ഷന്‍ തളിക്കുക.
Monday, 28th April 2025
Leave a Reply