ബ്രഹ്മഗിരി നെല്‍കര്‍ഷക ഫെഡറേഷന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ പരമ്പരാഗത നെല്‍വിത്തിനങ്ങള്‍ ഉപയോഗിച്ച് കൃഷിചെയ്യുന്ന കര്‍ഷകരുടെ ഡാറ്റാബാങ്ക് രൂപീകരിക്കുന്നു. ഇതിന് കര്‍ഷകരുടെ രജിസ്ട്രേഷന്‍ നടപടികള്‍ തുടങ്ങി. പാരമ്പര്യ വിത്തിനങ്ങള്‍ കൃഷിചെയ്യുന്ന കര്‍ഷകരെ കണ്ടെത്തി നെല്‍വിത്തിനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുകയുമാണ് ലക്ഷ്യം. ബ്രഹ്മഗിരി ഫാര്‍മേഴ്സ് ഫാര്‍മേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പാരമ്പര്യ നെല്‍വിത്തിനങ്ങളുടെ ശേഖരണവും പ്രദര്‍ശന കൃഷിയിടങ്ങളും ഒരുക്കും. താത്പര്യമുള്ള കര്‍ഷകര്‍ക്ക് ബ്രഹ്മഗിരിയുടെ വെബ്സൈറ്റിലൂടെ (www.malabarmeat.org) ഓണ്‍ലൈനായും ബ്രഹ്മഗിരിയുടെ കല്‍പ്പറ്റ, പാതിരിപ്പാലം ഓഫീസുകള്‍ വഴി നേരിട്ടും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Monday, 19th April 2021
Leave a Reply