Friday, 19th April 2024

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ (കെപ്‌കോ) കിഴില്‍ പേട്ടയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ എഫ് ആന്റ് ബി മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 35-നും 60 വയസിനും ഇടയിലുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന്‍ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പാസായിരിക്കണം. 10 വര്‍ഷത്തില്‍ കുറയാത്ത മുന്‍പരിചയം ഉണ്ടായിരിക്കണം. സ്ഥാപനത്തിന്റെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷകള്‍ ബയോഡേറ്റ സഹിതം ഈ മാസം 30 (മേയ് 30) നു മുമ്പായി മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെപ്‌കോ), ടി.സി 30/697 പേട്ട, തിരുവനന്തപുരം – 695024 എന്ന മേല്‍വിലാസത്തില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2478585 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *