
-വാഴയില ഉപയോഗിച്ചു സ്‌ട്രോ നിര്‍മിക്കുന്ന വിദ്യയ്ക്കു പേറ്റന്റ് നേടാന്‍ നാലാം ക്ലാസ് വിദ്യാര്‍ഥി ശ്രമം തുടങ്ങി. മീനങ്ങാടി പൂവത്തിങ്കല്‍ എല്‍ദോ-ദിവ്യ ദമ്പതികളുടെ മകനും കല്‍പറ്റ എന്‍.എസ്.എസ് സ്‌കൂള്‍ വിദ്യാര്‍ഥിയുമായ നിഥുല്‍ ആണ് വാഴയിലയില്‍നിന്നു സ്ര്‌ട്രോ നിര്‍മിക്കുക്കുന്ന വിദ്യ വികസിപ്പിച്ചത്. ഗ്ലാസില്‍നിന്നു വെള്ളവും മറ്റും വലിച്ചുകുടിക്കുന്നതിനു പ്രചാരത്തിലുണ്ടായിരുന്ന പ്ലാസ്റ്റിക് സ്‌ട്രോയ്ക്കു പകരംവയ്ക്കാവുന്നതാണ് വാഴയില സ്‌ട്രോ. വിദ്യക്കു മറ്റാരും സവിശേഷാവകാശം നേടിയിട്ടില്ലെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കേരള പാറ്റന്റ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍നിന്നു നിഥുലിനു ലഭിച്ചു. പിതാവ് എല്‍ദോ മുഖേനയാണ് നിഥുല്‍ പാറ്റന്റ് സെര്‍ച്ചിനു അപേക്ഷിച്ചത്.
വാഴയില ഹീറ്റര്‍ ഉപയോഗിച്ചു 25-35 ഡിഗ്രി സെല്‍ഷസില്‍ വാട്ടിയെടുത്തു ചുരുട്ടി സ്‌ട്രോ നിര്‍മിക്കുന്നതാണ് നിഥുല്‍ വികസിപ്പിച്ച വിദ്യ. സാധാരണ വലിപ്പമുള്ള വാഴയിലയില്‍നിന്നു 50 വരെ സ്‌ട്രോ നിര്‍മിക്കാം. ഒന്നിനു ശരാശരി 10 പൈസയാണ് നിര്‍മാണച്ചെലവ്. പാറ്റന്റിനു കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ പാറ്റന്റ് കണ്‍ട്രോള്‍ ജനറലിനു വൈകാതെ അപേക്ഷ നല്‍കുമെന്നു നിഥുല്‍ പറഞ്ഞു.
നിഥുലിന്റെ സഹോദരന്‍ ദിതുലും കണ്ടുപിടിത്തങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. കടലാസ് ഉപയോഗിച്ചു ഡിസ്‌പോസിബിള്‍ ഫര്‍ണിച്ചറും കമുകിന്റെ തടിയില്‍നിന്നു തറയോടും നിര്‍മിക്കുന്ന വിദ്യകളാണ് ദിതുല്‍ വികസിപ്പിച്ചത്.
Leave a Reply