
ഡോ.പി.കെ.മുഹ്സിന്‍ താമരശ്ശേരി
മുന്‍ അഡീഷണല്‍ ഡയറക്ടര്‍ (എ.എച്ച്), ഫോണ്‍: 9447417336
കര്‍ണാടകയിലെ ഷിമോഗയിലാണ് കേസന്നൂര്‍ ഫോറസ്റ്റിഡിസീസ് അഥവാ കുരങ്ങ് രോഗം ആദ്യമായി കണ്ടുപിടിക്കപ്പെട്ടത്. കെ.എഫ്.ഡി. എന്ന ചുരുക്ക പ്പേരിലും ഈ രോഗം അറിയ പ്പെടുന്നു. 2013 മെയ് രണ്ടാംവാര ത്തില്‍കേരളത്തില്‍ ആദ്യമായി വയനാട്ടില്‍ ഒരു യുവാവിന് രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കുരങ്ങ് രോഗം ഒരു വൈ റസ് രോഗമാണ്. കന്നുകാലി കളുടേയും കുരങ്ങുകളുടേയും തൊലിപ്പുറത്ത് ചോരകുടിച്ച് വളരുന്ന ചിലതരം ഉണ്ണികളിലാ ണ് ഈ വൈറസ് പെരുകുന്നത്. ഈ ഉണ്ണികള്‍ മുട്ടയിട്ട് വിരിഞ്ഞ് നിംഫ് ഘട്ടത്തിലേക്ക് കടന്ന ശേഷം മൃഗങ്ങളില്‍ നിന്ന് മനുഷ്യ രിലേക്ക് ആകസ്മികമായി എത്തു മ്പോഴാണ് മനുഷ്യരില്‍ രോഗം ബാധിക്കുന്നത്. ലാര്‍വകള്‍ നിംഫ് ഘട്ടത്തിലേക്കെത്തുന്നത് ജനു വരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലായതിനാല്‍ഈ മാസങ്ങളിലാണ് കൂടുതലായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കന്നുകാലികളെ ഈ രോഗം കാര്യമായി ബാധിക്കാറില്ല. കുരങ്ങുകളില്‍ ഈ വൈറസ് എത്തിയാല്‍ വളരെ വേഗം പെരു കുകയും കുരങ്ങുകളുടെ കൂട്ടമര ണത്തിന് കാരണമാവുകയും ചെയ്യുന്നു. കുരങ്ങുകള്‍ കൂടാതെ അണ്ണാന്‍, എലി എന്നിവയിലും രോഗവാഹകരുണ്ടാവും.
ശക്തിയായ പനി, തല വേദന, ശരീരവേദന, പേശി വേദന, വയറ്വേദന എന്നിവ യാണ് പ്രധാന രോഗലക്ഷ ണങ്ങള്‍. ഇത് രണ്ടാഴ്ചയോളം നീളും. ഇതോടൊപ്പം ചിലര്‍ക്ക് ചുമയും വയറിളക്കവും ഉണ്ടാവും. തീവ്രമാകുമ്പോള്‍ വായില്‍നിന്നും മൂക്കില്‍ നിന്നും വയറ്റില്‍നിന്നും രക്തസ്രാവം കാണാം. തല്‍ ക്കാലം ശമിക്കുന്ന പനി ഒന്ന് രണ്ട് ആഴ്ചക്കകം വീണ്ടും തിരിച്ചുവന്ന് തലച്ചോറിനെ ബാധിച്ച് ബോധ ക്ഷയവും മരണവും സംഭവിക്കു ന്നു. ഈ രോഗം മനുഷ്യരില്‍ നിന്ന് മറ്റൊരാളിലേക്ക് പകരു കയില്ല. രോഗബാധയില്‍ മരണ സാധ്യത 4-15 ശതമാനമാണ്.
രോഗം സാധാരണയായി ബാധിച്ച് കാണുന്നത് രോഗബാധ യുള്ള പ്രദേശങ്ങളില്‍ പണിയെടു ക്കുന്നവരേയും വിറക് ശേഖരി ക്കാന്‍ പോകുന്നവരേയും കന്നു കാലികളെ മേക്കാന്‍ പോവുന്ന വരേയുമാണ്.
രോഗപ്രതിരോധം
രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും അകാരണമായി കുരങ്ങന്മാര്‍ ചത്ത് വീഴുന്നതു മായ സ്ഥലത്തിന്‍റെ 50 മീറ്റര്‍ പരിധിയില്‍ കീടനാശിനികള്‍ സ്പ്രേ ചെയ്യാവുന്നതാണ്.
വനപ്രദേശങ്ങളില്‍ താമ സിക്കുന്നവര്‍ പശുക്കളെ കാടുക ളിലേക്ക് മേയാന്‍ വിടാതിരി ക്കുകയും അവയുടെ ദേഹത്തുള്ള ഉണ്ണികളെ നശിപ്പിക്കുകയും വേണം.
കാടിനകത്ത് പോവുന്നവര്‍ മുഴുകൈയന്‍ ഷര്‍ട്ടും മുഴുനീളന്‍ പാന്‍റ്സും കാലുറകളും ധരി ക്കണം.
രോഗബാധയുള്ള സ്ഥല ങ്ങളില്‍ കാടുകളിലേക്ക് പോവു മ്പോള്‍ വസ്ത്രങ്ങളില്‍ ഇന്‍സെ ക്ട് റിപ്പലന്‍റുകള്‍ തളിക്കണം.
വനപ്രദേശങ്ങളിലും പുല്‍മേടുകളിലും ജോലിക്കും വിനോദത്തിനും പോകുന്നവര്‍ നിലത്ത് വിശ്രമിക്കുമ്പോള്‍ ഷീ റ്റുകള്‍ വിരിക്കണം. ശരീരത്തില്‍ ഉണ്ണികള്‍ കയറിയാല്‍ അവയെ നശിപ്പിക്കുകയും വേണം.
കൊതുക് നാശിനികള്‍, കൊതുകുവലകള്‍, പലതരത്തി ലുള്ള കൊതുനിയന്ത്രണ പരിപാ ടികള്‍ എന്നിവ ഫലപ്രദമാണ്.
രോഗത്തിനെതിരെ ഫല പ്രദമായ പ്രതിരോധ കുത്തി വെയ്പുകള്‍ ആവിഷ്ക്കരിക്ക പ്പെട്ടിട്ടുണ്ട്.
Leave a Reply