പുതിയ സംരംഭം തുടങ്ങാന്‍ താല്പര്യമുള്ള സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് അഞ്ച് ദിവസത്തെ വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. ജനുവരി എട്ടു മുതല്‍ 12 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. ബിസിനസ്സ് നിയമവശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വിധം, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ബാങ്കില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍, ജി എസ് ടി, സംരംഭം തുടങ്ങാന്‍ ആവശ്യമായ ലൈസന്‍സുകള്‍, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടല്‍, തുടങ്ങിയ നിരവധി സെഷനുകളുണ്ട്. താല്പര്യമുള്ളവര്‍ http://kied.info/trainingþ calender/ സന്ദര്‍ശിച്ച് ഓണ്‍ലൈനായി ജനുവരി മൂന്നിനകം അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. ഫോണ്‍ 0484 2532890, 2550322, 9605542061.
Wednesday, 14th May 2025
Leave a Reply