നെല്ലിലെ ഓലചുരുട്ടിപ്പുഴുവിനെ നിയന്ത്രിക്കാന്‍ ട്രൈക്കോഗ്രമ്മ ചിലോണിസ് കാര്‍ഡും തണ്ടുതുരപ്പനെ നിയന്ത്രിക്കാന്‍ ട്രൈക്കോഗ്രമ്മ ജപ്പോനിക്കം കാര്‍ഡും ഉപയോഗിക്കുക. ഒരു ഏക്കര്‍ പാടശേഖരത്തിന് 2 സിസി ട്രൈക്കോഗ്രമ്മ കാര്‍ഡ് വേണം. ഇത് ചെറു കഷ്ണങ്ങളായി മുറിച്ചു വയലിന്റെ പല ഭാഗത്ത് കപ്പുകളില്‍ കുത്തി വെക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ 3 മില്ലി ക്ലോറാന്‍ട്രാനിലിപ്രോള്‍ 10 ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക.
മഴക്കാലത്ത് നെല്‍പ്പാടങ്ങളില്‍ കുഴല്‍പ്പുഴുവിന്റെ ആക്രമണം കാണാനിടയുണ്ട്. ഇതിന്റെ നിയന്ത്രണത്തിനായി വെളളം വാര്‍ത്തു കളഞ്ഞ് ഒരു ഏക്കറിന് 25 കി.ഗ്രാം അറക്കപ്പെടിയിലോ ഉമിയിലോ ഒരു ലിറ്റര്‍ മണ്ണെണ്ണ ചേര്‍ത്ത് പാടത്ത് വിതറുക.
മഴക്കാലത്ത് നെല്ലില്‍ ഗാളീച്ചയുടെ ആക്രമണം കാണാന്‍ സാധ്യതയുണ്ട്. ഇതിന് മുന്‍കരുതലായി ഞാറിന്റെ വേരുഭാഗം 0.02% വീര്യമുളള ക്ലോര്‍പൈറിഫോസ് ലായനിയില്‍ 12 മണിക്കൂര്‍ നേരത്തേക്ക് മുക്കിവച്ചതിനുശേഷം നടുക.
Leave a Reply