Sunday, 1st October 2023

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.)-ന്റെയും റബ്ബറുത്്പാദകസംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിവരുന്ന, ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന തേനീച്ച പരിപാലന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഈ വര്‍ഷം മെയ് മാസം മുതല്‍ തുടരുന്നതാണ്. തേനീച്ച വളര്‍ത്തലിന്റെ വിവിധഘട്ടങ്ങളിലെ കാലാനുസൃതമായ പരിപാലനമുറകളും പ്രായോഗിക പരിശീലനവും ഉള്‍പെടുന്നതാണ.് രണ്ടാഴ്ചയില്‍ ഒരു ദിവസം എന്ന കണക്കില്‍ നടത്തുന്ന ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പരിശീലനപരിപാടി. തേനീച്ചവളര്‍ത്തല്‍ പരിശീലകരായി ജോലി നേടുന്നതിനും റബ്ബര്‍തോട്ടങ്ങളില്‍ തേനീച്ചകളെ വളര്‍ത്തി അധിക വരുമാനമുണ്ടാക്കുന്നതിനും ഈ കോഴ്‌സിലൂടെ ലഭിക്കുന്ന പ്രായോഗിക പരിചയം സഹായിക്കും. താല്‍പര്യമുള്ളവര്‍ക്ക് വിശദവിവരങ്ങള്‍ക്കായി അതതു പ്രദേശത്തെ റബ്ബര്‍ബോര്‍ഡ് ഓഫീസിലോ 04812353127, 7306464582 എന്നീ ഫോണ്‍ നമ്പരുകളിലോ, training@rubberboard.org.in എന്ന ഇ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *