റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍ക്കായി റബ്ബര്‍ബോര്‍ഡ് 2011-12 വര്‍ഷത്തില്‍ ആരംഭിച്ച ഗ്രൂപ്പ് ലൈഫ് ഇന്‍ഷ്വറന്‍സ് കം ടെര്‍മിനല്‍ ബെനിഫിറ്റ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളവര്‍ അവരുടെ ഈ വര്‍ഷത്തെ വിഹിതം 2022 ജൂലൈ 08-നു മുമ്പായി അതത് പ്രദേശത്തെ റബ്ബര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസില്‍ അടച്ച് പോളിസി പുതുക്കേണ്ടണ്ടതാണ്. പോളിസി പുതുക്കുന്നതുമായി ബന്ധപ്പെട്ട കത്ത് എല്ലാ അംഗങ്ങള്‍ക്കും റബ്ബര്‍ബോര്‍ഡില്‍ നിന്നും അയച്ചിട്ടുളളതായും കത്ത് ലഭിക്കാത്തവര്‍ ഇത് ഒരറിയിപ്പായി കണക്കാക്കണമെന്നും അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിക്കുന്നു.
Saturday, 10th June 2023
Leave a Reply