Thursday, 21st November 2024
 
കെ.ജാഷിദ്.
         ലോകത്തു ലഭ്യമായ പഴങ്ങളിൽ വെച്ച്  ഏറ്റവും പോഷകഗുണങ്ങൾ ഉള്ള പഴങ്ങളിൽ ഒന്നായിട്ടാണു 'കിവി'-യെ കണക്കാക്കുന്നത്.
സ്വാദിഷ്ഠമായ പുളിരസമുള്ള ഒരു പഴമാണ്‌ കിവി. ആക്റ്റിനീഡിയ ഡെലീഷ്യോസ
 എന്ന വള്ളിച്ചെടിയിലോ അതിന്റെ അവാന്തരവിഭാഗ സങ്കര ഇനങ്ങളിലോ ആണ്  കിവിപ്പഴം ഉണ്ടാവുന്നത് . ഇതിന്റെ ജന്മദേശം തെക്കൻ ചൈനയാണ്. ലോകത്തു ലഭ്യമായ പഴങ്ങളിൽ വെച്ച്  ഏറ്റവും പോഷകഗുണങ്ങൾ ഉള്ള പഴങ്ങളിൽ ഒന്നായിട്ടാണു 'കിവി'-യെ കണക്കാക്കുന്നത്. ഈ അടുത്ത കാലത്ത് മണിപ്പൂരിലും ഇതിന്റെ കൃഷി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പുറത്തിന് ന്യൂസിലാൻഡിൽ കാണപ്പെടുന്ന കിവി എന്ന പക്ഷിയുടെ തൂവലുമായി അതീവ സാമ്യം ഉള്ളതിനാലാണ്‌ ഇതിന്‌ കിവി എന്ന പേര്‌ വന്നത്.
പഴങ്ങളിലെ കേമി
     പഴങ്ങളില്‍ കേമിയെന്നാണ് കിവി പഴം അറിയപ്പെടുന്നത്. 42 കലോറി ഊര്‍ജം ഒരു കിവിപ്പഴത്തില്‍ നിന്ന് ലഭിക്കുന്നു. 69 ഗ്രാമുള്ള പഴത്തില്‍ വിറ്റമിന്‍ സി, കെ, ഇ, കോപ്പര്‍, ഫൈബര്‍, പൊട്ടാസ്യം, മഗ്‌നിഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ ഫോളിക് ആസിഡ്, കാല്‍ഷ്യം, കോപ്പര്‍,അയണ്‍, മഗ്‌നിഷ്യം, സിങ്ക് എന്നിവയാലും കിവി പഴം സമ്പന്നമാണ്.ഇരുമ്പ് ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രായമുള്ളവരുടെയും കുട്ടികളുടെയും ശരീരത്തിന് ആവശ്യമായതില്‍ നാല് ശതമാനം ഇരുമ്പ് കിവി പഴത്തില്‍ ഉണ്ടെന്നാണ് കണക്കുകള്‍.
 കിവി കഴിച്ചാൽ പലതുണ്ട് മെച്ചം
കിവിക്ക് ഒപ്പം ഇറച്ചി, ധാന്യങ്ങള്‍, ചീര തുടങ്ങിയ ഇരുമ്പ് സത്ത് ഒരുപാടുള്ള ഭക്ഷണങ്ങളും കഴിക്കണം. ഫോളിക്ക് ആസിഡിന്‍െറയും വലിയൊരു സ്രോതസാണ് കിവി. ഗള്‍ഭിണികള്‍ ദിവസം ഒരു കിവി പഴം എന്ന തോതിലെങ്കിലും കഴിക്കണം. ശരീരത്തില്‍ ചുവന്ന രക്താണുക്കളെ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്ന ഫോളിക് ആസിഡ് ഊര്‍ജോല്‍പാദനത്തിനും സഹായകരമാണ്. ശരീരത്തിന് വേണ്ട ഫോളിക് ആസിഡിന്‍െറ പത്ത് ശതമാനത്തോളം ഒരു കിവി പഴത്തില്‍ അടങ്ങിയിട്ടുണ്ട്.
ഓറഞ്ചില്‍ ഉള്ളതിനേക്കാള്‍ ഇരട്ടിയിലധികം വൈറ്റമിന്‍ സിയും നേന്ത്രപ്പഴത്തില്‍ ഉള്ളതിനേക്കാളേറെ പൊട്ടാസ്യവും കിവിയില്‍ ഉണ്ട്. ഏകദേശം മൂന്ന് ഇഞ്ച് നീളമുള്ള ഇതിന് ഒരു കോഴിമുട്ടയുടെ വലിപ്പമുണ്ട്. കറുപ്പ് നിറത്തിലുള്ള ചെറിയ വിത്തുകൾ ആണിതിനുള്ളത്.ചൈനീസ് ഗൂസ്ബെറിയെന്ന പേരിലും ഈ പഴം അറിയപ്പെടുന്നു.
വൈറ്റമിൻ സി .യുടെ കലവറ
                വിറ്റമിൻ സിയുടെ കലവറയാണ് കിവിപ്പഴം. ഓറഞ്ചിലുള്ളതിനെക്കാള്‍ രണ്ടിരട്ടി വിറ്റമിന്‍ സി കിവിയിലുണ്ട്. ഗർഭസ്ഥശിശുവിനും ഗർഭിണിക്കും ആവശ്യമായ വിറ്റമിൻ സി ഇതുവഴി ശരീരത്തിലെത്തും. ഗർഭകാലത്ത് ശരീരത്തിലുണ്ടാകുന്ന സ്ട്രെച്ച് മാർക്കുകൾ കുറയാനും കിവിപ്പഴത്തിന്റെ ഉപയോഗം സഹായകമാകും.
ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്ക് സഹായകമാകുന്ന ഫോളേറ്റ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഈ പഴം ഗർഭിണികൾ കഴിക്കുന്നത് നല്ലതാണ്. കിവിയില്‍ പൊട്ടാസ്യം ധാരളം ഉണ്ട് അതിനാൽ രക്തസമ്മർദം നിയന്ത്രിച്ച് നിർത്തുന്നു. 
രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും കിവിപ്പഴം കഴിക്കുന്നതുമൂലം കഴിയുമെന്ന് നോർവേയിലെ ഓസ്​ലോ യൂണിവേഴ്സിറ്റി നടത്തിയ പഠനം പറയുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കിവിപ്പഴം കഴിക്കുന്നത് നല്ലതാണത്രെ.
ഗർഭകാലത്തുണ്ടാകുന്ന വിഷാദവും മാനസിക സമ്മർദവും പോലുള്ള പ്രശ്നങ്ങളൊഴിവാക്കാൻ കിവി ഭക്ഷണത്തിലുൾപ്പെടുത്തിയാൽ മതിയെന്ന് വിവിധ പഠനങ്ങൾ പറയുന്നു കൂടാതെ ചര്‍മ്മത്തിന്റെ ഭംഗി വര്‍ധിപ്പിക്കുകയും ചര്‍മ്മത്തിലുള്ള പാടുകളും ചുളിവുകളും മാറ്റുകയും ചെയ്യും. ഉറക്കക്കുറവ് പരിഹരിച്ച് മികച്ച ഉറക്കം നല്‍കുന്നു. സ്ട്രോക്ക്, കിഡ്നിസ്റ്റോണ്‍, എന്നിവയെ അകറ്റി നിര്‍ത്താന്‍ കിവി കഴിക്കുന്നതിലൂടെ സാധിക്കും. എല്ലുകള്‍ക്കും പല്ലുകള്‍ക്ക് ബലം നല്‍കാന്‍ കിവി പഴത്തിന് സാധിക്കും. കിവിയില്‍ പൊട്ടാസ്യം ധാരളം അടങ്ങിയിട്ടുണ്ട്. ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ശ്വാസതടസം, ആസ്മ എന്നിവയ്ക്ക് പരിഹാരമായി സ്ഥിരമായി കിവി കഴിക്കുക. 
ആസ്മയെ തടയും കിവി.
കിവിയില്‍ അടങ്ങിരിക്കുന്ന ആന്റി ഓക്സിഡന്റെുകള്‍ ഡി എന്‍ എ തകരാറുകളില്‍ നിന്ന് സംരക്ഷിക്കും.അമിതവണ്ണത്തിനും പരിഹാരം നല്‍കും. സ്ഥിരമായി കിവി കഴിക്കുന്നത് ക്യാന്‍സര്‍ വരുന്നത് തടയുന്നു.കുടലും അന്നനാളവും ആരോഗ്യ പൂര്‍ണമായിരിക്കാനും ശോദന എളുപ്പമാക്കാനും സഹായിക്കുന്ന ഡയറ്ററി ഫൈബറും കിവിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദോഷകാരികളായ ബാക്ടീരിയകളില്‍ നിന്നും വിഷവസ്തുക്കളില്‍ നിന്നും വന്‍കുടലിനെ ഇത് സംരക്ഷിക്കുന്നു.
കുടലിലും അന്നനാളത്തിലുമുള്ള രോഗാണുവാഹികളായ സൂക്ഷ്മ ജീവികളെ ഇല്ലാതാക്കുന്ന ആന്‍റി ബാക്ടീരിയ ബയോ ആക്ടീവുകളും ആന്‍റി ഓക്സിഡന്‍റുകളും ഇതിലുണ്ട്. ദഹനം എളുപ്പമാക്കുന്ന എന്‍സൈമുകളുടെ സാന്നിധ്യവും ശരീരത്തിന് ഏറെ ഉപകാരപ്പെടുന്നതാണ്.വിറ്റാമിൻ ഇ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒന്നാണു കിവി പഴം. മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ് വിറ്റാമിൻ ഇ എന്നുള്ളതുകൊണ്ട് കിവി ജ്യൂസിന്റെ നിത്യേനയുള്ള ഉപയോഗം മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. മാത്രമല്ല പ്രതിരോധ ശക്തിയും കിവി ജ്യൂസ് വർദ്ധിപ്പിക്കുന്നു. മികച്ച ക്ലെന്സിംഗ് എജന്റ്റ് ആയതുകൊണ്ട് മുടി വൃത്തിയായി ഇരിക്കുകയും ചെയ്യും. 
കേരളത്തിലും വിളയും.
            ഇന്ത്യയിൽ ഹിമാചലിലാണ് കിവി കൂടുതലായും ഉല്പാദിപ്പിക്കപ്പെടുന്നത്.  ഈ അടുത്ത കാലത്ത് മണിപ്പൂരിലും കേരളത്തിലും ഇതിന്റെ കൃഷിതുടങ്ങിയിട്ടുണ്ട്.കാലിഫോർണിയൻ കിവി നവംബർ മുതൽ മേയ് വരെ മാത്രമേ ലഭിക്കുന്നുള്ളുവെങ്കിലും  ന്യൂസിലാൻഡിൽ ജൂൺ മുതൽ ഒക്ടോബർ വരെയുള്ള കൃഷി, വർഷം മുഴുവനും ഇതിന്റെ ലഭ്യത ഉറപ്പാക്കുന്നു. ഇന്ത്യയിൽ അപൂർവ്വമായാണ് കിവി പഴത്തിന്റെ തോട്ടം ഉള്ളൂവെന്നതിനാൽ വിദേശത്ത് നിന്നുള്ള ഇറക്കുമതിയാണ് കൂടുതൽ .എങ്കിലും വിപണിയിൽ അമിത വിലയില്ല എന്നത് ആവശ്യകാർക്ക് ആശ്വാസമാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *