Tuesday, 19th March 2024

ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്പന്ന നിർമ്മാണത്തിൽ സൗജന്യ പരിശീലനം

Published on :




കൽപ്പറ്റ പൂത്തൂർ വയൽ എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സ്ത്രീകള്‍ക്കായി ചക്കയുടെ മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങളെക്കുറിച്ച് സൗജന്യ പരിശീലനം നല്കുന്നു. മാര്‍ച്ച് 22 വ്യാഴാഴ്ച 10 മണിക്ക് എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലാണ് പരിശീലനം നല്കുന്നത്. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കായി പരിശീലനം നിജപ്പെടുത്തിയിരിക്കുന്നു. ഫോണ്‍: 9447545550, 204477.

കൂൺ പോഷകസമൃദ്ധമാണ്.:കൃഷി ആദായകരവും.

Published on :
    പി.എസ്.അശ്വതി 
          വളരെയധികം പോഷകഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള ഭക്ഷ്യവിളയാണ് കൂണ്‍ അതിനാൽ തന്നെ കൂണിൽ ശരീരത്തിനാവശ്യമായ പ്രോട്ടീനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു.രക്തത്തിലെ കൊളസ്‌ട്രോള്‍ കുറക്കാനും കാന്‍സര്‍ രോഗത്തെ നിയന്ത്രിക്കാനും കൂണിന് കഴിയും. വിളര്‍ച്ച മാറ്റി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതോടൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും ഇത് വര്‍ധിപ്പിക്കുന്നു. 
     രുചിയുടെ കാര്യത്തിലും കൂണ്‍ മുമ്പില്‍ തന്നെയാണ്. അധികം മുതല്‍ മുടക്കില്ലാതെ നല്ല വുരമാനം